ETV Bharat / state

പൗരത്വ ഭേദഗതി; സമരം ഹൈജാക്ക് ചെയ്യപ്പെടുന്നെന്ന് ഡിവൈഎഫ്ഐ - p.a muhammad riyas

സമരങ്ങളിലെത്തുന്ന തീവ്ര നിലപാടുകള്‍ ഉള്ളവര്‍ക്കെതിരെ മുസ്ലീം ലീഗ് സ്വീകരിക്കുന്ന നിലപാട് സ്വാഗതാര്‍ഹമാണെന്നും തീവ്ര സ്വഭാവമുള്ള സംഘടനകളെ ഒഴിവാക്കി ഓരോ സംസ്ഥാനങ്ങളിലും യോജിക്കാവുന്നവരുമായി ചേര്‍ന്നുള്ള പ്രക്ഷോഭത്തിന് ഡിവൈഎഫ്ഐ നേതൃത്വം കൊടുക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ഡിവൈഎഫ്ഐ അഖില്യേന്ത്യ പ്രസിഡന്‍റ്  ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി  എ.എ റഹീം  പി.എ മുഹമ്മദ് റിയാസ്  dyfi  dyfi state secreatray  a a raheem  p.a muhammad riyas  dyfi all india president
പൗരത്വ ഭേദഗതി; സമരം ഹൈജാക്ക് ചെയ്യപ്പെടുന്നെന്ന് ഡിവൈഎഫ്ഐ
author img

By

Published : Jan 3, 2020, 6:22 PM IST

കാസർകോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം ഹൈജാക്ക് ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. രാജ്യമെങ്ങും നടക്കുന്ന സമരങ്ങള്‍ പ്രത്യേക മത വിഭാഗത്തിന് വേണ്ടിയുള്ളതല്ല. എന്നാല്‍ മതരാഷ്ട്രം എന്ന ലക്ഷ്യവുമായി വരുന്ന തീവ്ര നിലപാടുകള്‍ ഉള്ളവരെ അകറ്റി നിര്‍ത്തേണ്ടതുണ്ട്. കേരളത്തിലെ യോജിച്ചുള്ള സമരത്തെ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ എതിര്‍ക്കുന്നുണ്ട്. ഇവര്‍ ഒറ്റപ്പെടുകയാണ്. സമരങ്ങളിലെത്തുന്ന തീവ്ര നിലപാടുകള്‍ ഉള്ളവര്‍ക്കെതിരെ മുസ്ലീം ലീഗ് സ്വീകരിക്കുന്ന നിലപാട് സ്വാഗതാര്‍ഹമാണെന്നും തീവ്ര സ്വഭാവമുള്ള സംഘടനകളെ ഒഴിവാക്കി ഓരോ സംസ്ഥാനങ്ങളിലും യോജിക്കാവുന്നവരുമായി ചേര്‍ന്നുള്ള പ്രക്ഷോഭത്തിന് ഡിവൈഎഫ്ഐ നേതൃത്വം കൊടുക്കുമെന്നും മുഹമ്മദ് റിയാസ് കാസര്‍കോട് പറഞ്ഞു.

പൗരത്വ ഭേദഗതി; സമരം ഹൈജാക്ക് ചെയ്യപ്പെടുന്നെന്ന് ഡിവൈഎഫ്ഐ

അതേസമയം, നിയമത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം നടത്താൻ ഒരുങ്ങുകയാണ് ഡിവൈഎഫ്ഐ. നാളെ മുതല്‍ മൂന്ന് ദിവസം തിരൂര്‍ മുതല്‍ കോഴിക്കോട് വരെ യൂത്ത് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി എ.എ റഹീം അറിയിച്ചു. ആറിന് കോഴിക്കോട് കടപ്പുറത്ത് റാലി നടത്തി യൂത്ത് മാര്‍ച്ച് സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. തിങ്കളാഴ്ച സംസ്ഥാനത്തെ മുഴുവന്‍ ബ്ലോക്ക് കേന്ദ്രങ്ങളിലും പത്ത് കിലോമീറ്റര്‍ യൂത്ത് മാര്‍ച്ച് നടത്തും. ജനുവരി 21 മുതല്‍ 26വരെ യൂണിറ്റ് തലങ്ങളില്‍ ഭരണഘടന വായിക്കുമെന്നും എ.എ റഹീം കൂട്ടിച്ചേർത്തു.

Intro:പൗരത്വ ഭേദഗതി ബില്ലിനെതിരായ സമരം ഹൈജാക്ക് ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ്. രാജ്യമെങ്ങും നടക്കുന്ന സമരങ്ങള്‍ പ്രത്യേക മത വിഭാഗത്തിന് വേണ്ടിയുള്ളതല്ല. എന്നാല്‍ മതരാഷ്ട്രം എന്ന ലക്ഷ്യവുമായി വരുന്ന തീവ്ര നിലപാടുകള്‍ ഉള്ളവരെ അകറ്റി നിര്‍ത്തേണ്ടതുണ്ട്. കേരളത്തിലെ യോജിച്ചുള്ള സമരത്തെ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ എതിര്‍ക്കുന്നുണ്ട്. ഇവര്‍ ഒറ്റപ്പെടുകയാണ്. സമരങ്ങളിലെത്തുന്ന തീവ്ര നിലപാടുകള്‍ ഉള്ളവര്‍ക്കെതിരെ മുസ്ലീം ലീഗ് സ്വീകരിക്കുന്ന നിലപാട് സ്വാഗതാര്‍ഹമാണെന്നും തീവ്ര സ്വഭാവമുള്ള സംഘടനകളെ ഒഴിവാക്കി ഓരോ സംസ്ഥാനങ്ങളിലും യോജിക്കാവുന്നവരുമായി ചേര്‍ന്നുള്ള പ്രക്ഷോഭത്തിന് ഡി.വൈ.എഫ്.ഐ നേതൃത്വം കൊടുക്കുമെന്നും മുഹമ്മദ് റിയാസ് കാസര്‍കോട് പറഞ്ഞു.
Body:rConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.