കാസർകോട്: നടിയെ ആക്രമിച്ച കേസില്‍ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രദീപ് കുമാറിന്‍റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. നാലുദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. സാക്ഷിയെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ അടക്കമുള്ള തെളിവുകൾ കണ്ടെത്തേണ്ടതുണ്ട്.
തിരുനെൽവേലി സ്വദേശിയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചാണ് സാക്ഷി വിപിൻ ലാലിനെ വിളിച്ചതെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കസ്റ്റഡി അപേക്ഷയിൽ കോടതി ഉച്ചയ്ക്ക് ശേഷം തീരുമാനമെടുക്കും.