ETV Bharat / state

നാല് പതിറ്റാണ്ടിനിപ്പുറം താളമിട്ട തെയ്യച്ചിലമ്പുകൾ; പെരുങ്കളിയാട്ടത്തിനൊരുങ്ങി ചിറയ്‌ക്കൽ ചാമുണ്ഡിക്കോട്ടം - പെരുങ്കളിയാട്ടം ഐതീഹ്യം

ഏപ്രിൽ അഞ്ച് മുതൽ ഒമ്പത് വരെയാണ് ചിറക്കൽ ചാമുണ്ഡിക്കോട്ടത്ത് കളിയാട്ടച്ചടങ്ങുകൾ. 1977ലാണ് ചാമുണ്ഡിക്കോട്ടത്ത് അവസാനമായി കളിയാട്ടം നടന്നത്.

Perumkaliyattam  perumkaliyattam mahotsavam kannur  perumkaliyattam mahotsavam  kerala theyyam  kerala theyyam chirakkal chamundikottam  theyyam  ചിറയ്‌ക്കൽ ചാമുണ്ഡിക്കോട്ടം  തെയ്യം  പെരുങ്കളിയാട്ടം  ചിറയ്‌ക്കൽ ചാമുണ്ഡിക്കോട്ടം  പെരുങ്കളിയാട്ടം ചിറയ്‌ക്കൽ ചാമുണ്ഡിക്കോട്ടം  കളിയാട്ടച്ചടങ്ങുകൾ  തെയ്യക്കോലങ്ങൾ  പെരുങ്കളിയാട്ടം ഐതീഹ്യം  കളിയാട്ടം
പെരുങ്കളിയാട്ടം
author img

By

Published : Apr 7, 2023, 8:32 PM IST

പെരുങ്കളിയാട്ടത്തിനൊരുങ്ങി ചിറയ്‌ക്കൽ ചാമുണ്ഡിക്കോട്ടം

കണ്ണൂർ : വളപട്ടണം പുഴയ്ക്ക് തെക്ക് പെരുങ്കളിയാട്ടങ്ങൾ അപൂർവമാണ്. മുച്ചിലോട്ട് കാവുകളിലും കഴകങ്ങളിലും ആണ് പ്രധാനമായും പെരുങ്കാളിയാട്ടം നടക്കുന്നത്. എന്നാൽ നാല് പതിറ്റാണ്ടിന് ശേഷം ആണ് ചിറക്കൽ ചാമുണ്ഡിക്കോട്ടത്ത് പെരുങ്കളിയാട്ടം നടക്കുന്നത്.

1977 ൽ ആണ് ചിറക്കൽ ചാമുണ്ഡിക്കോട്ടത്ത് അവസാനമായി കളിയാട്ടം നടന്നത് എന്നാണ് പഴമക്കാരുടെ ഓർമ. പതിറ്റാണ്ടിന് ശേഷം വീണ്ടും ചിറക്കൽ കോവിലകം ചാമുണ്ഡിക്കോട്ടത്ത് തെയ്യങ്ങൾ ഭക്തർക്ക് അനുഗ്രഹം ചൊരിയുകയാണ്. ഏപ്രിൽ അഞ്ച് മുതൽ ഒമ്പത് വരെയാണ് കളിയാട്ടച്ചടങ്ങുകൾ നടക്കുന്നത്.

തോറ്റം പാട്ടിന്‍റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ പുലർച്ചെ മുതൽ ഇടവേളകളില്ലാതെ തെയ്യക്കോലങ്ങൾ നാടിനെ അനുഗ്രഹിക്കാനെത്തും. കളരിവാതുക്കൽ ഭഗവതി, മാടായിക്കാവിൽ ഭഗവതി, പുലിച്ചാമുണ്ഡി, തീച്ചാമുണ്ഡി, തായ്‌പരദേവത തുടങ്ങി 30ഓളം തെയ്യമൂർത്തികളാണ് ചിറക്കൽ ചിറയ്ക്കു സമീപത്തെ ചാമുണ്ഡിക്കോട്ടത്തിന്‍റെ അങ്കണത്തിൽ കളിയാടി തിമിർക്കുക. ഏഴാം തീയതിയും എട്ടാം തീയതിയും പുലർച്ചെ നാല് മണിക്ക് തീ ചാമുണ്ഡി ക്ഷേത്രാങ്കണത്തിൽ ഉറഞ്ഞാടും.

സങ്കൽപ്പങ്ങളും ഐതിഹ്യവും ചരിത്രവും: നാട്ടുപരദേവത എന്ന് കൂടി അറിയപ്പെടുന്ന വിഷ്‌ണുമൂർത്തി മഹാവിഷ്‌ണുവിന്‍റെ നരസിംഹ അവതാരമായാണ് സങ്കൽപ്പിക്കപ്പെട്ടിട്ടുള്ളത്. എങ്കിലും, ഈ തെയ്യത്തെ ചാമുണ്ഡി എന്ന് കൂടി വിളിക്കുന്നതിനാൽ അനുഷ്‌ഠാനങ്ങൾ അനുസരിച്ച് ശക്തേയ മൂർത്തി തന്നെയാണ്.

പുലിമുതുകേറി വന്ന ചാമുണ്ഡി എന്നാണ് വിഷ്‌ണുമൂർത്തിയെ കുറിച്ച് പറയുന്നത്. വടക്കേ മലബാറിലെ ഭരണാധികാരികളുടെ കേന്ദ്രങ്ങൾ ആയിരുന്ന നാല് സ്വരൂപങ്ങൾക്കായി നാല് ചിത്ര പീഠങ്ങൾ കൽപ്പിച്ചു നൽകിയത് തെയ്യാട്ട ചരിത്രത്തിന്‍റെ ഭാഗമായാണ്. ഈ ചിത്രപീഠങ്ങളെ അധികരിച്ചാണ് നാട്ടു ദൈവങ്ങൾ ഓരോന്നും സാമൂഹ്യ വ്യവസ്ഥയിൽ ആധികാരികത നേടുന്നത് എന്നാണ് ചരിത്രം. ഒരു തെയ്യം പീഠത്തിൽ ഇരിക്കുന്നതിന് മുമ്പ് അതിനുള്ള അവകാശം പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതുണ്ട്.

പ്രതിനിധികളായ തമ്പുരാനോ, തന്ത്രിയോ, തെയ്യാട്ട സ്ഥാനങ്ങളിൽ ഉള്ളപ്പോൾ തന്നെ ഇത് നിർബന്ധമാണ്. ഇതിന് പീഠവഴക്കം എന്നാണ് പറയുന്നത്. ഐമ്പാടി ചിത്ര പീഠം, കുമ്പള ചിത്ര പീഠം, മഡിയൻ ചിത്ര പീഠം, പള്ളിച്ചിത്ര പീഠം എന്നിവയാണ് നാല് ചിത്രപീഠങ്ങൾ. കോല സ്വരൂപത്തിലെ പള്ളിച്ചിത്ര പീഠത്തെ വളപട്ടണം കോട്ടയിൽ സങ്കൽപ്പിച്ച് 36 മര പീഠങ്ങൾ ഉണ്ടാക്കി.

ഈ 36 മരപീഠങ്ങളെ ചിത്രപീഠങ്ങളായി സങ്കൽപ്പിച്ച് അതിൽ മൂപ്പത്തൈവരെ (കോലത്തിരിയുടെ 35 പരദേവതകളെ കുടിയിരുത്തി) 360-ാമത്തെ പീഠത്തിൽ വളപട്ടണം കോട്ടയിൽ ശ്രീകുരുമ്പ ഭഗവതിക്ക് സ്ഥാനം നൽകി കുടിയിരുത്തി എന്നുമാണ് ഐതിഹ്യം. പീഠ വഴക്കം ചെയ്‌ത 35 പരദേവതകളിൽ 29 എണ്ണത്തിന് മാത്രമാണ് കെട്ടിക്കോലം ഉള്ളത്. ബാക്കി ആറ് ദേവതകൾക്ക് തെയ്യക്കോലമില്ല.

മൂപ്പത്തൈവർ കുറ്റി പരദേവതമാർ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇങ്ങനെയാണ് മുപ്പത് തെയ്യങ്ങളുടെ ചരിത്രം. ചിറക്കൽ രാജവംശത്തിന്‍റെ പ്രധാന ദൈവം ആയ തായ്‌പരദേവതയാണ് ഇവിടത്തെ പ്രധാന തെയ്യം. ഒമ്പതിന് രാവിലെയാണ് തായ് പരദേവതയുടെ തിരുമുടി ഉയരുക. കളിയാട്ടത്തിന്‍റെ ഭാഗമായി എല്ലാ ദിവസവും ഭക്തർക്ക് അന്നദാനവും ഉണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.