ETV Bharat / state

കാസർകോട് ഇരട്ട കൊലപാതകത്തിന്‍റെ ആസൂത്രകൻ പിടിയിൽ - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ

കൊലപാതകത്തിൽ പ്രതിഷേധിച്ച് കാസർകോട് വ്യാപക അക്രമം. പെരിയ ബസാറിൽ എകെജി മന്ദിരം ഒരു സംഘം തീയിട്ടു നശിപ്പിച്ചു. ടൗണിൽ നിറുത്തിയിട്ട പതിനഞ്ചോളം ബൈക്കുകളും ഒരു ഓട്ടോ റിക്ഷയും പ്രതിഷേധക്കാർ തകര്‍ത്തു. നിരവധി വീടുകൾ തീ വെക്കുകയും തല്ലി തകർക്കുകയും ചെയ്തു.

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ
author img

By

Published : Feb 19, 2019, 12:08 PM IST

കാസർകോട് പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യ ആസൂത്രകനായ സിപിഎം ലോക്കല്‍ കമ്മറ്റിയംഗം പീതാംബരന്‍ കസ്റ്റഡിയില്‍. സിപിഎം അനുഭാവികളായ മുരളി, സജീവന്‍, ദാസന്‍ എന്നിവരടക്കം ഏഴു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. പാക്കം വെളുത്തോളിയില്‍ ഉപേക്ഷിച്ച നിലയില്‍ കാർ കണ്ടെത്തിയതിനെത്തുടർന്ന് സിപിഎം അനുഭാവിയായ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് സമൂഹമാധ്യമങ്ങൾ വഴി വധഭീഷണി മുഴക്കിയ കോളജ് വിദ്യാർഥി ഉൾപ്പെടെ രണ്ടു സിപിഎം പ്രവർത്തകരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രദേശത്തെ സിപിഎം പ്രവർത്തകർക്ക് കൊ‌ല്ലപ്പെട്ട യുവാക്കളോട് മുൻവൈരാഗ്യമുണ്ടായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.

ഇതിനിടയിൽ പെരിയായിൽ സിപിഎം അംഗങ്ങളുടെ കടകൾക്ക് നേരെ വ്യാപക അക്രമങ്ങളാണ് ഉണ്ടായത്. വനിതാ സഹകരണസംഘത്തിനും ദിനേശ് ബീഡി കമ്പനിക്കും നേരെ അക്രമമുണ്ടായി. രാത്രിയോടെ കല്ലോട്ടിന് സമീപം ഫർണീച്ചർ കട ഒരു സംഘം പൂർണ്ണമായും തീവെച്ചു നശിപ്പിച്ചു. അതെസമയം, പ്രദേശത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് ഇന്ന് പെരിയയിലെത്താനിരുന്ന എൽഡിഎഫ് നേതാക്കളുടെ സന്ദർശനം റദ്ദാക്കി.

Intro:Body:

കാസർകോട്∙ പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ ആസൂത്രകനെന്നു സംശയിക്കുന്ന സിപിഎം ലോക്കല്‍ കമ്മറ്റിയംഗം പീതാംബരന്‍ കസ്റ്റഡിയില്‍. സിപിഎം അനുഭാവികളായ മുരളി, സജീവന്‍, ദാസന്‍ എന്നിവരടക്കം ഏഴു പേരെ ചോദ്യം ചെയ്യുകയാണ്. സിപിഎം അനുഭാവിയായ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ കാര്‍ പാക്കം വെളുത്തോളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

കൊല്ലപ്പെട്ടവർക്കെതിരെ മുൻപു സമൂഹമാധ്യമങ്ങൾ വഴി വധഭീഷണി മുഴക്കിയ കോളജ് വിദ്യാർഥി ഉൾപ്പെടെ രണ്ടു സിപിഎം പ്രവർത്തകരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ അധികവും സിപിഎം അനുഭാവികളാണ്. പ്രദേശത്തെ സിപിഎം പ്രവർത്തകർക്കു കൊ‌ല്ലപ്പെട്ട യുവാക്കളോടു മുൻവൈരാഗ്യമുണ്ടായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. വീടുകളിൽ നിന്നു മാറിനിൽക്കുന്ന ചില സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. അതേസമയം, ഇന്ന് പെരിയയിലെത്താനിരുന്ന എൽഡിഎഫ് നേതാക്കളുടെ സന്ദർശനം റദ്ദാക്കി. പ്രദേശത്ത് പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം

ഇതിനിടയിൽ പെരിയായിൽ സിപിഎം അംഗങ്ങളുടെ കടകൾക്ക് നേരെയുൾപ്പെടെ വ്യാപക. അക്രമങ്ങളാണ് ഉണ്ടായത്. പെരിയ ബസാറിൽ

എ കെ ജി മന്ദിരം ഒരു സംഘം തീയിട്ടു നശിപ്പിക്കുകയും എ കെ ജി സ്മാരക ഗ്രന്ഥാലയവും റെഡ് സ്റ്റാര്‍ ക്ലബ്ബും, പാര്‍ട്ടി ഓഫീസും തകര്‍ക്കുകയും ചെയ്യതു . പതിനഞ്ചോളം ബൈക്കുകളും ഒരു ഓട്ടോ റിക്ഷയും തകര്‍ത്ത നിലയിലാണ്.നിരവധി വീടുകൾ തകർക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്യതിട്ടുണ്ട്.

വനിതാ സഹകരണസംഘത്തിനും ദിനേശ് ബീഡി കമ്പനിക്കു നേരെയും അക്രമമുണ്ടായി.

രാത്രിയോടെ കല്ലോട്ടിന് സമീപം ഫർണിച്ചർ കട ഒരു സംഘം പൂർണ്ണമായും തീവെച്ചു നശിപ്പിച്ചു.

etv ഭാരത്

കാസറഗോഡ്

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.