കാസർകോട്: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ട്രഷറികളില്‍ കടുത്ത നിയന്ത്രണം തുടരുന്നതിനിടെ പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി. അഡ്വക്കേറ്റ് ജനറലിന്‍റെ നിര്‍ദേശ പ്രകാരമാണ് പണം അനുവദിച്ചത്.
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെയാണ് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ പിന്നീട് ഈ കേസ് സിബിഐയ്ക്ക് വിടുകയും ചെയ്‌തു. പെരിയ കേസില്‍ അഭിഭാഷകരുടെ ഫീസിനത്തില്‍ മാത്രം 88 ലക്ഷം രൂപയാണ് സര്‍ക്കാരിന് ചെലവായത്.
കേസിൽ 19 പ്രതികൾ ജയിലിലാണ്. ഇതിൽ 11 പേർ മൂന്നര വർഷത്തോളമായി കണ്ണൂർ സെൻട്രൽ ജയിലിലാണ്. 2019 ഫെബ്രുവരി 17 ന് രാത്രിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിനെയും, കൃപേഷിനെയും കൊലപ്പെടുത്തിയത്.
Also Read പെരിയ ഇരട്ടക്കൊല കേസ്; തുടരന്വേഷണം വേണമെന്ന് കുടുംബങ്ങൾ