ETV Bharat / state

പെരിയ ഇരട്ടക്കൊല; സി.ബി.ഐ ജോയിന്‍റ്‌ ഡയറക്ടര്‍ വിപ്ലവ് കുമാര്‍ ചൗധരി കല്യോട്ടെത്തി - വിപ്ലവ് കുമാര്‍ ചൗധരി കല്യോട്ടെത്തി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും വെട്ടേറ്റു വീണ സ്ഥലത്തും കൃപേഷ് മരിച്ച്‌ വീണ സ്ഥലത്തും പരിശോധന നടത്തി.

periya murder case  CBI Joint Director Viplav Kumar Chaudhary came kasargod  പെരിയ ഇരട്ടക്കൊല  വിപ്ലവ് കുമാര്‍ ചൗധരി കല്യോട്ടെത്തി  കാസർകോട് വാർത്ത
പെരിയ ഇരട്ടക്കൊല; സി.ബി.ഐ ജോയിന്‍റ്‌ ഡയറക്ടര്‍ വിപ്ലവ് കുമാര്‍ ചൗധരി കല്യോട്ടെത്തി
author img

By

Published : Jan 22, 2021, 11:44 AM IST

കാസർകോട്‌: പെരിയ ഇരട്ടക്കൊലപാതക അന്വേഷണത്തിന്‍റെ ഭാഗമായി സി.ബി.ഐ ജോയിന്‍റ്‌ ഡയറക്ടര്‍ വിപ്ലവ് കുമാര്‍ ചൗധരി കല്യോട്ടെത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും വെട്ടേറ്റു വീണ സ്ഥലത്തും കൃപേഷ് മരിച്ച്‌ വീണ സ്ഥലത്തും പരിശോധന നടത്തി. ആരെയും അറിയിക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു സി.ബി.ഐ. ജോയിന്‍റ്‌ ഡയറക്ടറുടെ സന്ദര്‍ശനം.

രാജ്യത്തെ കുറ്റാന്വേഷണ രംഗത്തെ പ്രഗത്ഭനായ വിപ്ലവ് കുമാര്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സി.ബി.ഐ ജോയിന്‍റ്‌ ഡയറക്ടറായി നിയമിതനായത്. എന്‍.ഐ.എയിലും ജമ്മു കശ്മീര്‍ പൊലീസിലും പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം സി.ബി.ഐയില്‍ എത്തിയത്. പെരിയ ഇരട്ടക്കൊല കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഡിവൈ.എസ്.പി. അനന്തകൃഷ്ണനും ഒപ്പമുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.