ETV Bharat / state

പെരിയ ഇരട്ടക്കൊലക്കേസ്: പ്രതി സുബീഷിന് വേണ്ടി അഡ്വ. ബി.എ.ആളൂർ ഹാജരായി

author img

By

Published : Sep 23, 2019, 4:18 PM IST

Updated : Sep 23, 2019, 5:04 PM IST

ഒന്നാം പ്രതി പീതാംബരനുൾപ്പടെയുള്ള മുഴുവൻ പ്രതികളുടെയും വക്കാലത്ത് കൂടി ഏറ്റെടുക്കുമെന്ന് അഡ്വ. ബി.എ.ആളൂർ സൂചന നല്‍കി

പെരിയ ഇരട്ടക്കൊലക്കേസ്

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിൽ എട്ടാം പ്രതി സുബീഷിന്‍റെ ജാമ്യാപേക്ഷയിൽ കാസർകോട് ജില്ലാ സെഷൻസ് കോടതി 25 ന് വിധി പറയും. പ്രതിക്ക് വേണ്ടി അഡ്വ. ബി.എ.ആളൂർ കോടതിയില്‍ ഹാജരായി. കേസിലെ മുഴുവൻ പ്രതികളുടെയും വക്കാലത്ത് അഡ്വ.ആളൂർ ഏറ്റെടുത്തേക്കും. സുബീഷിന്‍റെ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പറയാൻ മാറ്റിയത്. വിവിധ ഹൈക്കോടതി വിധികൾ പരാമർശിച്ച് കൊണ്ടാണ് അഡ്വ.ആളൂർ ജാമ്യത്തിനായി വാദിച്ചത്.

പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതി സുബീഷിന് വേണ്ടി അഡ്വ. ബി.എ.ആളൂർ ഹാജരായി

പ്രതിക്കെതിരെ കുറ്റപത്രത്തിൽ പരാമർശിച്ച കാര്യങ്ങൾ തെളിയിക്കാൻ ആവശ്യമായ രേഖകൾ ഒന്നും അന്വേഷണ സംഘത്തിന്‍റെ കൈയിൽ ഇല്ലെന്നും കൃത്യം നടത്താൻ ഉപയോഗിച്ചതായി പറയുന്ന ഇരുമ്പ് ദണ്ഡിൽ നിന്നും ഫിംഗർ പ്രിന്‍റുകൾ പോലും അന്വേഷണ സംഘത്തിന് ലഭിച്ചില്ലെന്നും ആളൂർ വാദിച്ചു.

ഒന്നാം പ്രതി പീതാംബരനെ ജയിലിൽ സന്ദർശിച്ച ശേഷം വക്കാലത്ത് ഏറ്റെടുക്കുമെന്നും മറ്റ് പ്രതികളുടെ വക്കാലത്ത് കൂടി എടുക്കുമെന്നും അഡ്വ.ആളൂർ സൂചന നൽകി. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു. തുടർന്നാണ് കേസ് ഡയറി പരിശോധിച്ച് വിധി പറയാൻ മാറ്റിയത്.

Intro:പെരിയ ഇരട്ടക്കൊലക്കേസിൽ എട്ടാം പ്രതി സുബീഷിന്റെ ജാമ്യാപേക്ഷയിൽ കാസർകോട് ജില്ലാ സെഷൻസ് കോടതി 25 ന് വിധി പറയും. പ്രതിക്ക് വേണ്ടി അഡ്വ.ബി.എ.ആളൂർ ഹാജരായി. കേസിലെ മുഴുവൻ പ്രതികളുടെയും വക്കാലത്ത് അഡ്വ.ആളൂർ ഏറ്റെടുത്തേക്കും.Body:
സുബീഷിന്റെ
ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പറയാൻ മാറ്റിയത്. വിവിധ ഹൈക്കോടതി വിധികൾ പരാമർശിച്ചു കൊണ്ടാണ് അഡ്വ.ആളൂർ ജാമ്യത്തിനായി വാദിച്ചത്. പ്രതിക്കെതിരെ കുറ്റപത്രത്തിൽ പരാമർശിച്ച കാര്യങ്ങൾ
തെളിയിക്കാൻ ആവശ്യമായ രേഖകൾ ഒന്നും അന്വേഷണ സംഘത്തിന്റെ കൈയിൽ ഇല്ലെന്നും കൃത്യം നടത്താൻ ഉപയോഗിച്ചതായി പറയുന്ന ഇരുമ്പ് ദണ്ഡിൽ നിന്നും ഫിംഗർപ്രിന്റുകൾ പോലും അന്വേഷണ സംഘത്തിന് ലഭിച്ചില്ലെന്നു ആളൂർ വാദിച്ചു. എന്നാൽ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു. തുടർന്നാണ് കേസ് ഡയറി പരിശോധിച്ച് വിധി പറയാൻ മാറ്റിയത്.

ഒന്നാം പ്രതി പീതാംബരനെ ജയിലിൽ സന്ദർശിച്ച ശേഷം വക്കാലത്ത് ഏറ്റെടുക്കുമെന്നും മറ്റു പ്രതികളുടെ വക്കാലത്ത് കൂടി എടുക്കുമെന്നും അഡ്വ.ആളൂർ സൂചന നൽകി.

ബൈറ്റ്

പത്ത് സഹ അഭിഭാഷകർക്കും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെയും അകമ്പടിയിലാണ് അഡ്വ.ആളൂർ കോടതിയിലെത്തിയത്.

Conclusion:ഇടിവി ഭാരത്
കാസർകോട്
Last Updated : Sep 23, 2019, 5:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.