കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ സി ബി ഐ അന്വേഷണത്തിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിൽ പ്രതിഷേധിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബം. പ്രതികളെ സംരക്ഷിക്കാൻ സർക്കാർ ഏതറ്റം വരെയും പോകുമെന്ന് പ്രതീക്ഷിഷിച്ചിരുന്നച്ചിരുന്നെന്ന് കൊല്ലപ്പെട്ട ശരത്ത് ലാലിന്‍റെ അച്ഛൻ സത്യനാരായണൻ പറഞ്ഞു. കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കും എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കിന് വിലയില്ല. തടസ ഹർജി നൽകി നിയമ പോരാട്ടം നടത്താനാണ് തീരുമാനം. നീതിക്കായി എവിടെവരെയും പോകുമെന്നും സർക്കാർ അപ്പീൽ കോടതി തള്ളുമെന്നും സി ബി ഐ അന്വേഷണത്തിന് സ്റ്റേ ഉണ്ടാകില്ലെന്നും സത്യനാരായണൻ പ്രതികരിച്ചു.
പെരിയ ഇരട്ടക്കൊല; സർക്കാർ തീരുമാനത്തിനെതിരെ കൊല്ലപ്പെട്ടവരുടെ കുടുംബം - പെരിയ ഇരട്ടക്കൊല
പ്രതികളെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം.