കാസര്‍കോട്: മോഷ്‌ടാവിനെ കൊണ്ട് പൊറുതിമുട്ടി മലയോരം. ഒരാഴ്ചക്കുള്ളില്‍ ചിറ്റാരിക്കാല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ രണ്ട് കടകളില്‍ നിന്നായി ലക്ഷങ്ങളുടെ മലഞ്ചരക്കാണ് കവര്‍ന്നത്. നര്‍ക്കിലക്കാട്ടെ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ ട്രേഡേഴ്‌സില്‍ നിന്ന് മൂന്ന് ക്വിന്‍റലോളം കുരുമുളകാണ് മോഷ്‌ടിക്കപ്പെട്ടത്. ഏതാനും ദിവസം മുമ്പ് നര്‍ക്കിലക്കാടും ചീര്‍ക്കയത്തും മോഷണം നടന്നിരുന്നു. ചീര്‍ക്കയത്തെ കടയില്‍ മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ഏതാനും ദിവസം മുമ്പ് നര്‍ക്കിലക്കാട്ടെ നിഷാദിന്റെ മലഞ്ചരക്ക് കടയിലും കവര്‍ച്ച നടന്നിരുന്നു. കൂടാതെ ചീര്‍ക്കയത്തെ ഒരു കടയിലെ മോഷണവും നര്‍ക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിനടുത്തുള്ള കടയിലെ മോഷണ ശ്രമത്തിന്‍റെയും പിന്നില്‍ ഒരേ മോഷണ സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
മലഞ്ചരക്ക് മോഷ്ടാവിനെ കൊണ്ട് പൊറുതിമുട്ടി മലയോരം
ഒരാഴ്ചക്കുള്ളില്‍ ചിറ്റാരിക്കാല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ രണ്ട് കടകളില്‍ നിന്നായി ലക്ഷങ്ങളുടെ മലഞ്ചരക്കാണ് കവര്‍ന്നത് .
കാസര്‍കോട്: മോഷ്‌ടാവിനെ കൊണ്ട് പൊറുതിമുട്ടി മലയോരം. ഒരാഴ്ചക്കുള്ളില്‍ ചിറ്റാരിക്കാല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ രണ്ട് കടകളില്‍ നിന്നായി ലക്ഷങ്ങളുടെ മലഞ്ചരക്കാണ് കവര്‍ന്നത്. നര്‍ക്കിലക്കാട്ടെ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ ട്രേഡേഴ്‌സില്‍ നിന്ന് മൂന്ന് ക്വിന്‍റലോളം കുരുമുളകാണ് മോഷ്‌ടിക്കപ്പെട്ടത്. ഏതാനും ദിവസം മുമ്പ് നര്‍ക്കിലക്കാടും ചീര്‍ക്കയത്തും മോഷണം നടന്നിരുന്നു. ചീര്‍ക്കയത്തെ കടയില്‍ മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ഏതാനും ദിവസം മുമ്പ് നര്‍ക്കിലക്കാട്ടെ നിഷാദിന്റെ മലഞ്ചരക്ക് കടയിലും കവര്‍ച്ച നടന്നിരുന്നു. കൂടാതെ ചീര്‍ക്കയത്തെ ഒരു കടയിലെ മോഷണവും നര്‍ക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിനടുത്തുള്ള കടയിലെ മോഷണ ശ്രമത്തിന്‍റെയും പിന്നില്‍ ഒരേ മോഷണ സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Body:നര്‍ക്കിലക്കാട്ടെ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ ട്രേഡേഴ്‌സ് കടയുടെ പൂട്ടു പൊളിച്ച് ചാക്കുകളിൽ സൂക്ഷിച്ച അഞ്ചു ക്വിന്റല്‍ കുരുമുളകില്‍ നിന്നും മൂന്നു ക്വിന്റല്‍ കുരുമുളകാണ് കവര്‍ച്ച ചെയ്തത്.
ശനിയാഴ്ച കട പൂട്ടി പോയ മുഹമ്മദ് തിങ്കളാഴ്ച രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഏതാനും ദിവസം മുന്‍പ് നര്‍ക്കിലക്കാട്ടെ നിഷാദിന്റെ മലഞ്ചരക്ക് കടയിലും കവര്‍ച്ച നടന്നിരുന്നു. അന്നാണ് പ്രതി സിസിടിവി ക്യമറയില്‍ കുടുങ്ങിയത്. ഏതാനും ദിവസം മുമ്പ് നര്‍ക്കിലക്കാട് ചീര്‍ക്കയത്തെ ഒരു കടയില്‍ മോഷണവും നര്‍ക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിനടത്തുള്ള കടയില്‍ മോഷണ ശ്രമവും നടന്നിരുന്നു. ഈ സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ ഒരേ മോഷണ സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
ചീര്‍ക്കയത്തെ കടയില്‍ മോഷണം നടത്തുന്നതിന്റെ സിസിടിവി ക്യാമറയില്‍ പ്രതിയുടെ ദൃശ്യം പതിഞ്ഞത് പൊലീസ് പരിശോധിച്ചിരുന്നു. നാല് ഷട്ടര്‍ മുറികള്‍ ഉള്ള മുഹമ്മദിന്റെ കടയില്‍ ഓരോന്നിലും കൊപ്ര, റബ്ബര്‍ഷീറ്റ്, കുരുമുളക്, അടക്ക തുടങ്ങിയവ വേറെ വേറെയാണ് സൂക്ഷിച്ചിരുന്നത്. കടയുടെ പിറകു വശത്തു കൂടിയാണ് മോഷണ മുതലുകള്‍ കടത്തി കൊണ്ടു പോയത്. സിസിടിവിയില്‍ കുടുങ്ങിയ പ്രതി ആരെന്ന് കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി.Conclusion: