കാസര്‍കോട്: ജില്ലയില്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു. ഇതിന്‍റെ ഭാഗമായി സി.പി.സി.ആര്‍.ഐയിലെ ബയോടെക്‌നോളജി ലബോറട്ടറിയില്‍ നിന്ന് കൊവിഡ് പരിശോധനയ്‌ക്കുള്ള രണ്ട് റിയല്‍ ടൈം പിസിആര്‍ മെഷിനുകള്‍ പെരിയ കേന്ദ്ര സര്‍വകലാശാല ക്യാമ്പസിലേക്ക് കൈമാറിയത്. ഇവിടെയാണ് പുതിയ പരിശോധനാ കേന്ദ്രം ആരംഭിക്കാനൊരുങ്ങുന്നത്.
കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനവും. സിപി.സി.ആര്‍ ഐ ഡയറക്ടര്‍ ഡോ.അനിത കരുണ്‍, ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത് ബാബുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി. പരിശോധനാ ലാബ് പൂര്‍ണമായും സജ്ജമാകുമ്പോള്‍ സി.പി.സി.ആര്‍ ഐയിലെ മൂന്ന് സാങ്കേതിക വിദഗ്ദരുടെ സേവനവും പരിശോധനാ ലാബില്‍ ലഭ്യമാക്കും. ഒരു റിയൽ ടൈം മെഷീനിൽ ഒരു ദിവസം 48 സാമ്പിളുകൾ പരിശോധിക്കാൻ കഴിയും. ഇതിനൊപ്പം കേന്ദ്ര സർവകലാശാല ലാബിന്‍റെ സൗകര്യം കൂടി ഉപയോഗപ്പെടുത്തിയാൽ ദിവസം 250 സാമ്പിളുകളുടെ പരിശോധന ഈ കേന്ദ്രത്തിൽ നടത്താം.