കാസര്‍കോട്: പിക്കപ്പ് വാനില്‍ ആശുപത്രിയിൽ എത്തിച്ച രോഗി മരിച്ചു. കാസര്‍കോട് വെള്ളരിക്കുണ്ടില്‍ ക്വാറന്‍റൈനില്‍ കഴിയവെ ഗുരുതരാവസ്ഥയിലായ കൂരാംകുണ്ട് സ്വദേശി സാബുവിനെയാണ് നാട്ടുകാര്‍ പിക്കപ്പ് വാനില്‍ ആശുപത്രിയിൽ എത്തിച്ചത്.
ഭാര്യക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വറന്‍റൈനിന്‍ ആയിരുന്നു സാബു. ഇതിനിടെയാണ് രോഗം മൂർച്ചിച്ചത്. തുടര്‍ന്ന് സാബുവിനെ പി പി ഇ കിറ്റ് ധരിച്ച് നാട്ടുകാര്‍ കിടക്കയോടു കൂടി പിക്കപ്പ് വാനില്‍ കയറ്റി നീലേശ്വരം താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാൽ ഗുരുതരാവസ്ഥ ആയതിനാല്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശിച്ചു.
Also Read:കൊവിഡ് രോഗികൾ കഴിഞ്ഞത് താറാവ് ഷെഡിൽ; പഞ്ചായത്തില്‍ സിഎഫ്‌എല്‍ടിസി ഇല്ലെന്ന് നാട്ടുകാർ
എന്നാല്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും സാബു മരിച്ചു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു.രോഗിയെ കൈകാര്യം ചെയ്ത രീതിയില്‍ വീഴ്ചയുണ്ടായതായാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. സംഭവത്തില്‍ ജില്ലാ കലക്ടറും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.