തിരുവനന്തപുരം: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല ചെയ്യപ്പെട്ട കേസ് സിബിഐക്ക് കൈമാറിയ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച സുപ്രീം കോടതി നിലപാട് ആശ്വാസം നല്‍കുന്നുവെന്ന് രക്ഷിതാക്കള്‍. തങ്ങളുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചുവെന്നാണ് വിലയിരുത്തലെന്ന് ശരത് ലാലിന്‍റെ പിതാവ് സത്യനാരായണന്‍ പറഞ്ഞു. ഇരട്ടകൊലപാതക കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് കേസിന്‍റെ അന്വേഷണം സംബന്ധിച്ച് സി.ബി.ഐയുടെ നിലപാട് സുപ്രീംകോടതി തേടിയത്. അതേ സമയം കേസില്‍ സിബിഐയുടെ നിലപാട് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.
പെരിയ ഇരട്ടക്കൊല; സുപ്രീം കോടതി നിലപാട് ആശ്വാസം നല്‍കുന്നുവെന്ന് രക്ഷിതാക്കള്‍
തങ്ങളുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചുവെന്നാണ് വിലയിരുത്തലെന്ന് ശരത് ലാലിന്‍റെ പിതാവ് സത്യനാരായണന്‍ പറഞ്ഞു.