കാസർകോട് : കാട്ടുപന്നിയെ ലക്ഷ്യമാക്കി വച്ച തോക്ക് കെണിയിൽ ചവിട്ടി വെടിയേറ്റ് ഒരാൾ മരിച്ചു. ബേക്കൽ കൂട്ടപ്പുന്ന സ്വദേശി മാധവൻ നമ്പ്യാർ ആണ് (65) മരിച്ചത്. ചൊവ്വാഴ്‌ച വൈകിട്ടാണ് മാധവന് വെടിയേറ്റത്.
കാട്ടുപന്നി ശല്യം രൂക്ഷമായതോടെ മാധവന്‍റെ പറമ്പിലുള്ള പ്ലാവിന് ചുവട്ടിൽ സുഹൃത്ത് കെണി വയ്ക്കുകയായിരുന്നു. എന്നാൽ ഇത് ശ്രദ്ധിക്കാതെ ചക്ക പറിക്കാൻ എത്തിയ മാധവൻ കെണിയിൽ ചവിട്ടുകയും വെടിയേല്‍ക്കുകയുമായിരുന്നു.
Also read: കാട്ടുപന്നി ശല്യം രൂക്ഷം: കോഴിക്കോട് കാട്ടുപന്നികളെ വെടി വച്ചു കൊന്നു
പരിക്കേറ്റ മാധവനെ ഏറെ വൈകിയാണ് മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബുധനാഴ്‌ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.