കാസർകോട്: ഹൃദയാഘാതത്തെ തുടർന്ന് സുപ്രഭാതം സീനിയർ സബ് എഡിറ്റർ യു.എച്ച് സിദ്ദീഖ് (44)അന്തരിച്ചു. കോഴിക്കോട് യൂണിറ്റിലെ സീനിയർ സബ് എഡിറ്ററും സ്പോർട്സ് ലേഖകനുമായിരുന്നു. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയാണ് സിദ്ദീഖ്. എറണാകുളം പൂനെ എക്സ്പ്രസിൽ കാസർകോട്ടേക്ക് യാത്ര ചെയ്യുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തേജസ്, മംഗളം എന്നീ മാധ്യമങ്ങളിലും റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള പത്രപ്രവർത്തക യൂണിയൻ(കെ.യു.ഡബ്ലിയു.ജെ) സംസ്ഥാന കമ്മറ്റി അംഗമാണ്. മൃതദേഹം കാഞ്ഞങ്ങാട് അരിമല ആശുപത്രിയില്‍.