കാസർകോട്: കാസർകോട് ഓൺലൈൻ ക്ലാസിനിടെ നഗ്നത പ്രദർശനം. കാഞ്ഞങ്ങാട് നഗരത്തിലെ ഒരു ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഓണ്‍ലൈന്‍ ക്ലാസിനിടെയാണ് നഗ്നത പ്രദര്‍ശനമുണ്ടായത്. അധ്യാപിക കണക്ക് ക്ലാസെടുത്തു കൊണ്ടിരിക്കുന്നതിനിടയിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ഫായിസ് എന്ന ഐഡിയില്‍ നിന്നായിരുന്നു ഇത്. മുഖം മറച്ചാണ് നഗ്നത പ്രദര്‍ശിപ്പിച്ചയാള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. നഗ്നത പ്രദര്‍ശനം തുടങ്ങിയതോടെ അധ്യാപിക കുട്ടികളോട് ക്ലാസില്‍ നിന്ന് എക്‌സിറ്റ് ആകാന്‍ ആവശ്യപ്പെടുകയായിരുന്നു. വീഡിയോ അൺ മ്യൂട്ടാക്കിയതിനാൽ സംഭവം ശ്രദ്ധയിൽ പെട്ട് ക്ലാസിൽ നിന്ന് പല കുട്ടികളും എക്‌സിറ്റാവുകയും ചെയ്‌തു.
സ്‌കൂൾ വിദ്യാർഥിയുടെ ലിങ്ക് ഉപയോഗിച്ച് മറ്റാരെങ്കിലും കയറിയതാണോയെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സ്‌കൂളില്‍ അടിയന്തര പിടിഎ യോഗം ചേര്‍ന്നു. ഫായിസ് എന്ന പേരില്‍ ഇങ്ങനെയൊരു വിദ്യാര്‍ഥി ക്ലാസില്‍ പഠിക്കുന്നില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.
സംഭവത്തിൽ അധ്യാപികയുടെ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Also Read: വെളിയംകോട് കെ റെയിലിന്‍റെ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ; പ്രദേശത്ത് സംഘർഷം