ETV Bharat / state

സ്‌കൂളിലെത്താന്‍ പാലമില്ല; പുഴയിലിറങ്ങി വിദ്യാര്‍ഥികളുടെ ദുരിത യാത്ര - എടനീർ സ്കൂള്‍

സ്കൂൾ തുറന്നതോടെ കുട്ടികളെ രക്ഷിതാക്കൾ പുഴ മുറിച്ചു കടത്തിയാണ് സ്കൂളിൽ അയക്കുന്നത്. തിരിച്ചു വരുന്ന സമയത്തും രക്ഷിതാക്കൾ പുഴകടത്തണം. മഴ ശക്തമായാൽ പുഴയിൽ വെള്ളം കയറും. ഇതോടെ 500 മീറ്റർ അടുത്തുള്ള സ്‌കൂളിലെത്താൻ ഏഴുകിലോമീറ്റർ ചുറ്റണം.

kasaragod news  കാസർകോട്  വിദ്യാര്‍ഥികള്‍  കാസര്‍കോട് പാലം  എടനീർ സ്കൂള്‍  കാസർകോട് വാര്‍ത്തകള്‍
സ്‌കൂളിലെത്താന്‍ പാലമില്ല; പുഴയിലറങ്ങി വിദ്യാര്‍ഥികളുടെ ദുരിത യാത്ര
author img

By

Published : Nov 7, 2021, 2:15 PM IST

Updated : Nov 7, 2021, 2:56 PM IST

കാസർകോട്: "പുഴ കടന്നു വേണം സ്കൂളിൽ എത്താൻ. യൂണിഫോം മുഴുവൻ നനയും, ബാഗിലും പുസ്തകത്തിലും ചണ്ട(ചെളി )യാകും. നനഞ്ഞു ക്ലാസിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്" ,..കളരി എടനീർ സ്കൂളിലെ വിദ്യാർഥികളായ ആർഷ്യയുടെയും ദേവികയുടെയും വാക്കുകളാണിത് .... തൊട്ടടുത്ത്‌ സ്‌കൂളുണ്ട്, പക്ഷെ സ്കൂളിൽ എത്തണമെങ്കിൽ ഒന്നുകിൽ പുഴ കടക്കണം. അല്ലെങ്കിൽ ആറു കിലോമിറ്റർ ചുറ്റി നടക്കണം. ഇതാണ് കന്നിക്കുണ്ട്‌, തട്ടാമൂല, ചാപ്പാടി, കൊല്ലങ്കോട്ടുമൂല പ്രദേശങ്ങളിലെ വിദ്യാർത്ഥികളുടെ അവസ്ഥ.

സ്‌കൂളിലെത്താന്‍ പാലമില്ല; പുഴയിലറങ്ങി വിദ്യാര്‍ഥികളുടെ ദുരിത യാത്ര

വീട്ടിൽ നിന്നും നോക്കിയാൽ കാണുന്ന ദൂരത്തിലാണ് കളരി എടനീർ സ്കൂൾ. ഈ പ്രദേശത്തെ 20ഓളം കുട്ടികൾ പഠിക്കുന്നത്‌ ഈ സ്കൂളിലാണ്. സ്കൂൾ തുറന്നതോടെ കുട്ടികളെ രക്ഷിതാക്കൾ പുഴ മുറിച്ചു കടത്തിയാണ് സ്കൂളിൽ അയക്കുന്നത്. തിരിച്ചു വരുന്ന സമയത്തും രക്ഷിതാക്കൾ പുഴകടത്തണം. മഴ ശക്തമായാൽ പുഴയിൽ വെള്ളം കയറും. ഇതോടെ 500 മീറ്റർ അടുത്തുള്ള സ്‌കൂളിലെത്താൻ ഏഴുകിലോമീറ്റർ ചുറ്റണം. വണ്ടിയിൽ പോകണമെങ്കിൽ അത് പത്തു കിലോമീറ്ററാകും. കുട്ടികളെ പുഴ മുറിച്ചു കടത്തേണ്ടതിനാൽ രക്ഷിതാക്കൾക്ക് ജോലിക്കും പോകാൻ പറ്റുന്നില്ല.

പാലം വേണെമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം

അപകടം ഭയന്നു പല കുട്ടികളെയും മറ്റു സ്കൂളുകളിലേക്ക് മാറ്റിചേർക്കാൻ നിർബന്ധിതരായിരിക്കുകയാണ് പല രക്ഷിതാക്കളും. പുഴക്ക് കുറുകെ പാലം വേണെമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും അധികൃതരുടെ അനാസ്ഥ കാരണം നടപ്പായില്ല. കന്നിക്കുണ്ടിൽനിന്നും കളരിയിലേക്ക്‌ കടക്കുന്ന ഭാഗത്ത്‌ മധുവാഹിനി പുഴയ്‌ക്ക്‌ കുറുകെ തടയണയോടെയുള്ള പാലം നിർമിക്കണമെന്നായിരുന്നു ആവശ്യം. ഏഴുവർഷം മുമ്പ് നടപടികൾ ആരംഭിച്ചെങ്കിലും ഇത്രയും വർഷമായിട്ടും ഒന്നും നടന്നില്ല.

പദ്ധതിക്ക് തടസമായത് അധികൃതരുടെ അനാസ്ഥ

ഏതാനും വർഷംമുമ്പ്‌ സംസ്ഥാന സർക്കാരിന്‍റെ ബജറ്റിൽ ഇടംപിടിച്ചെങ്കിലും എം.എൽ.എയും അന്നത്തെ ജില്ലാ, ബ്ലോക്ക്‌ ഗ്രാമ പഞ്ചായത്തുകളും വേണ്ട താൽപര്യം കാട്ടാത്തതിനാൽ തുടർനടപടികളില്ലാതെ ഉപേക്ഷിച്ചു. കഴിഞ്ഞ വർഷം വീണ്ടും പരിശോധിക്കാൻ ഏജൻസിയെ ചുമതലപ്പെടുത്തി. അതും ഫയലിൽ കുരുങ്ങി കിടക്കുന്നു. അങ്കണവാടിയിലേക്കും പോകുന്ന കുട്ടികളെയും പുഴ കടത്തി വേണം എത്തിക്കാൻ.

also read: കാലാവസ്ഥ മലിനീകരണം ഉണ്ടാക്കുന്ന രാജ്യങ്ങൾക്കെതിരെ ആക്ടിവിസ്റ്റുകൾ

മഴ മാറിയാലും ഇവിടുത്തുകാർക്ക്‌ ദുരിതമാണ്‌. പൂർണമായും കൃഷിയെ ആശ്രയിക്കുന്ന ഇവർക്ക്‌ വേനലിൽ നനക്കാൻപോലും വെള്ളം കിട്ടാത്ത അവസ്ഥയാണ്‌. നാട്ടുകാർ പുഴയിൽ താൽകാലിക തടയണയുണ്ടാക്കിയാണ്‌ കൃഷിക്കാവശ്യമായ വെള്ളം സ്വരൂപിക്കുന്നത്‌. കുട്ടികൾ മുതൽ മുതിർന്നവർ വരെ കൃഷിപ്പണിയിലേർപ്പെടുന്ന അപൂർവം ഗ്രാമങ്ങളിലൊന്നാണിത്‌. തടയണയും പാലവും വന്നാൽ ഭീതിയില്ലാതെ കുട്ടികൾക്കും നാട്ടുകാർക്കും പുഴയ്‌ക്ക്‌ അക്കരെയിക്കരെ യാത്രചെയ്യാൻ കഴിയുന്നതിനൊപ്പം പ്രദേശത്തെ കൃഷികളെ സംരക്ഷിക്കാനും കഴിയും.

Last Updated : Nov 7, 2021, 2:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.