ETV Bharat / state

"ഞങ്ങള്‍ക്കും വേണം സർ ഒരു കളിക്കളം"; നിവേദനവുമായി വിദ്യാഭ്യാസമന്ത്രിയെ കണ്ട് സ്‌കൂൾ വിദ്യാർത്ഥിനികൾ

Nellikunnu GHSS Playground : അമ്പതു വര്‍ഷത്തെ പഴക്കമുണ്ട് 640 കുട്ടികള്‍ പഠിക്കുന്ന നെല്ലിക്കുന്ന് സ്‌ക്കൂളിന്. എന്നാൽ സ്‌കൂളിന് മുന്നിലെ ചെറിയ മുറ്റം മാത്രമാണ് ഇവരുടെ കളിസ്ഥലം. നാടുനീളെ കളിസ്ഥലം അനുവദിക്കുമെന്ന് പ്രഖ്യാപിച്ച ഇടതുമുന്നണി സര്‍ക്കാര്‍ കുട്ടികളുടെ ആവശ്യം അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും രക്ഷിതാക്കളും.

Etv Bharat play ground story  Nellikunnu GHSS  Nellikunnu GHSS Playground  V Sivankutty  Navakerala Sadass  നെല്ലിക്കുന്ന് സ്‌കൂൾ  നെല്ലിക്കുന്ന് ജിഎച്എസ്‌എസ്  വി ശിവൻകുട്ടി  നവകേരള സദസ്  കാസര്‍കോട് നെല്ലിക്കുന്ന് സ്‌കൂൾ  Kerala School ground
Nellikunnu GHSS Students Requested Playground to Education Minister
author img

By ETV Bharat Kerala Team

Published : Nov 23, 2023, 7:06 PM IST

കളിക്കളം വേണം; നിവേദനവുമായി വിദ്യാഭ്യാസമന്ത്രിയെ കണ്ട് വിദ്യാർത്ഥിനികൾ

കാസര്‍കോട്: സ്‌കൂളിന് കളിക്കളം (Playground) ഇല്ലെന്ന പരാതിയുമായി വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി വിദ്യാർത്ഥിനികൾ (Nellikunnu GHSS Students Requested Playground to Education Minister). കാസര്‍കോട് നെല്ലിക്കുന്ന് ഗവ. വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്‌കൂൾ വിദ്യാർത്ഥിനികളാണ് സ്‌കൂളിൽ കളിക്കളം അനുവദിയ്ക്കണമെന്ന ആവശ്യവുമായി മന്ത്രി വി ശിവൻകുട്ടിക്ക് (V Sivankutty) മുന്നിലെത്തിയത്. നവകേരള സദസിന് (Navakerala Sadass) എത്തിയപ്പോഴാണ് കുട്ടികൾ വേദിയിലെത്തി മന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കിയത്.

അമ്പതു വര്‍ഷത്തെ പഴക്കമുണ്ട് നെല്ലിക്കുന്ന് ജി.എച്.എസ്‌.എസിന്. കുട്ടികളുടെ മാനസീക- ശാരീരിക ആരോഗ്യത്തിന് പഠനത്തോടൊപ്പം കായിക വിനോദങ്ങളും അത്യാവശ്യമാണെന്ന് പറയുമ്പോഴും ഈ സ്‌കൂളില്‍ ഒരു കളി സ്ഥലമില്ല. എട്ടു മുതല്‍ പ്ലസ്‌ടു വരെ 640 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. സ്‌കൂളിന് മുന്നിലെ ചെറിയ മുറ്റം മാത്രമാണ് ഇവരുടെ കളിസ്ഥലം. അല്ലെങ്കില്‍ ഒന്നര കിലോ മീറ്റര്‍ നടന്ന് മറ്റൊരു ഗ്രൗണ്ടില്‍ എത്തണം. സ്‌കൂളിലെ കായിക മത്സരങ്ങള്‍ നടക്കുന്നത് അവിടെയാണ്.

നല്ല ഒരു കളിസ്ഥലം ഇല്ലാത്തതുകൊണ്ടു തന്നെ കായിക മത്‌സരങ്ങളില്‍ ഇവര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നില്ല. കായിക അദ്ധ്യാപകന്‍ ഉണ്ടെങ്കിലും തങ്ങള്‍ക്ക് കളിസ്ഥലം ഇല്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സ്‌കൂളും പരിമിതമായ സ്ഥലത്താണ് പ്രവർത്തിക്കുന്നത്. കളിക്കളം ഒരുക്കാന്‍ സമീപത്തെ സ്ഥലത്തിനായി സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

നല്ല കളി സ്ഥലം ഉണ്ടെങ്കില്‍ കുട്ടികളെ മികച്ച രീതിയില്‍ ഉയര്‍ത്തികൊണ്ടു വരാമെന്ന് കായിക അദ്ധ്യാപകനും പ്രതീക്ഷയുണ്ട്. പക്ഷേ ഇതിനൊക്കെ വില്ലനാകുന്നത് കളിസ്ഥലം തന്നെ. മൈതാനമെന്ന കുട്ടികളുടെ ചിരകാല സ്വപനം സഫലമാണമെങ്കില്‍ ഇനി സർക്കാര്‍ കനിയണം.

Also Read: കായിക മേഖലയുടെ കുതിപ്പിന് മികച്ച സാഹചര്യങ്ങൾ ഒരുക്കും: മന്ത്രി കെഎൻ ബാലഗോപാൽ

കായിക വിനോദങ്ങള്‍ കുട്ടികളിൽ ശാരീരിക വികസനം ത്വരിതപ്പെടുത്തുന്നു. ഓട്ടം, ചാട്ടം, മലകയറ്റം തുടങ്ങിയ വിവിധ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോള്‍ ഇത് അവരെ വളരെയേറെ സഹായിക്കുന്നു. ഇങ്ങനെ കുട്ടികളുടെ മൊത്തത്തിലുള്ള ശാരീരിക ക്ഷമത മെച്ചപ്പെടുത്താന്‍ സാധിക്കുന്നു.

ഭാവനാ സമ്പുഷ്‌ടമായ കളികളിലൂടെ കുട്ടികൾ സാഹചര്യങ്ങൾ സൃഷ്‌ടിക്കുകയും പുതിയ സാധ്യതകൾ കണ്ടെത്തുകയും ചെയ്യുന്നു. പ്രശ്‌നപരിഹാര ശേഷി, വിമർശനാത്മക ചിന്ത, സർഗാത്മകത എന്നിവ ഇതുവഴി പരോക്ഷമായി വികസിക്കുന്നു. ഇത് കുട്ടികളുടെ വൈജ്ഞാനിക വികാസത്തിനും വഴിയൊരുക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.