ETV Bharat / state

നവകേരള സദസിന് ഇന്ന് തുടക്കം; മഞ്ചേശ്വരം ഒരുങ്ങി, മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും - നവകേരള സദസ് ഉദ്ഘാടനം

Navakerala Sadas inauguration: ഇന്ന് വൈകിട്ട് 3.30നാണ് നവകേരള സദസിന്‍റെ ഉദ്ഘാടനം. സദസ് സംഘടിപ്പിക്കുന്നത് നവകേരളത്തിന്‍റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കാനും ജനങ്ങളുമായി സംവദിക്കാനും.

navakerala sadas  Navakerala Sadas starts today  Navakerala Sadas inauguration  kerala Sadas pinarayi vijayan  kasargod navakerala inauguration  kasargod paivalike  നവകേരള സദസിന് ഇന്ന് തുടക്കം  നവകേരള സദസ്  നവകേരള സദസ് മഞ്ചേശ്വരം  കാസർകോട് മഞ്ചേശ്വരം പൈവളിഗെ  നവകേരള സദസ് ഉദ്ഘാടനം  നവകേരള സദസ് വേദി
Navakerala Sadas inauguration
author img

By ETV Bharat Kerala Team

Published : Nov 18, 2023, 11:10 AM IST

നവകേരള സദസിന് ഇന്ന് തുടക്കം

കാസർകോട് : നവകരേള നിർമിതിയുടെ ഭാഗമായി ഇതിനകം സംസ്ഥാന സർക്കാർ നടത്തിയ മുന്നേറ്റങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവദിക്കുന്നതിനും സമൂഹത്തിന്‍റെ ചിന്താഗതികൾ അടുത്തറിയുന്നതിനുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസിന് ഇന്ന് തുടക്കം. കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയിലാണ് സദസിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും (Nava Kerala Sadas inauguration).

റവന്യു മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. ഡിസംബർ 23ന് വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപനം. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്‍റെ ഭാഗമായി പര്യടനം നടത്തും.

സ്വാതന്ത്ര്യ സമര സേനാനികൾ, വെറ്ററൻസ്, വിവിധ മേഖലകളിലെ പ്രമുഖർ, തെരഞ്ഞെടുക്കപ്പെട്ട മഹിള, യുവജന, കോളജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ പ്രതിഭകൾ, കലാകാരൻമാർ, സെലിബ്രിറ്റികൾ, അവാർഡ് ജേതാക്കൾ, തെയ്യം കലാകാരൻമാർ, സാമുദായിക സംഘടന നേതാക്കൾ, മുതിർന്ന പൗരൻമാരുടെ പ്രതിനിധികൾ, വിവിധ സംഘടന പ്രതിനിധികൾ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ മണ്ഡലം സദസിലെ പ്രത്യേക ക്ഷണിതാക്കളാകും. നവകേരള സദസ് നടക്കുന്ന ദിവസങ്ങളിൽ രാവിലെ 9 മണിക്ക് ഓരോ മണ്ഡലത്തിലെയും പ്രത്യേക ക്ഷണിതാക്കളുമായി കൂടിക്കാഴ്‌ച നടക്കും. തുടർന്ന് വിവിധ മണ്ഡലങ്ങളിലെ സദസുകളിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര തിരിക്കും.

ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിന് ഓരോ വേദിയിലും സംവിധാനമുണ്ടാവും. നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് മുതൽ പരാതികൾ സ്വീകരിച്ച് തുടങ്ങും. മുഴുവൻ പരാതികളും സ്വീകരിക്കുന്നത് വരെ കൗണ്ടറുകൾ പ്രവർത്തിക്കും.

പരാതികൾ സമർപ്പിക്കുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ കൗണ്ടറുകളിൽ പ്രദർശിപ്പിക്കും. മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകൾ ഒരുക്കും. ലഭിക്കുന്ന പരാതികൾ വേഗത്തിൽ തീർപ്പാക്കാനുള്ള സംവിധാനമാണ് നിശ്ചയിച്ചിട്ടുള്ളത്.

എല്ലാ പരാതികൾക്കും കൈപ്പറ്റ് രസീത് നൽകും. പരാതി തീർപ്പാക്കുന്ന മുറയ്ക്ക് തപാലിൽ അറിയിക്കുകയും ചെയ്യും. പരാതികളുടെ സ്ഥിതി www.navakeralasadas.kerala.gov.in ൽ നിന്ന് രസീത് നമ്പരോ പരാതിയിലുള്ള മൊബൈൽ നമ്പറോ നൽകിയാൽ ലഭ്യമാകും.

പരാതികളിൽ രണ്ടാഴ്‌ചയ്ക്കുള്ളിലും കൂടുതൽ നടപടിക്രമം ആവശ്യമെങ്കിൽ പരമാവധി നാലാഴ്‌ചയ്ക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥർ തീരുമാനം എടുക്കും. സംസ്ഥാനതലത്തിൽ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ ജില്ല ഓഫിസർമാർ വകുപ്പുതല മേധാവി മുഖേന റിപ്പോർട്ട് സമർപ്പിക്കും. ഇത്തരം പരാതികൾ 45 ദിവസത്തിനകം തീർപ്പാക്കും. അപേക്ഷകന് ഇടക്കാല മറുപടിയും നൽകും.

ഓരോ നിയമസഭ മണ്ഡലത്തിലും എംഎൽഎമാരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘാടക സമിതികൾ പ്രവർത്തിക്കുന്നുണ്ട്. ഇതോടൊപ്പം തദ്ദേശസ്ഥാപന പ്രതിനിധികൾക്കും ചുമതല നൽകിയിട്ടുണ്ട്.

മാറ്റ് കൂട്ടാന്‍ കലാപരിപാടികള്‍ : നവകേരള സദസിന്‍റെ ഭാഗമായി ഉച്ചയ്ക്ക് 1.30 മുതല്‍ മഞ്ചേശ്വരത്തെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത സദസും ഗ്രൂപ്പ് ഡാന്‍സും അരങ്ങേറും. തുടര്‍ന്ന് നവകേരള സദസിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നടക്കും. വൈകിട്ട് അഞ്ചിന് ഭരതനാട്യവും 5.45ന് പ്രമുഖ നാടന്‍പാട്ട് കലാകാരി പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ടും നടക്കും.

പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ പ്രത്യേകം കൗണ്ടറുകള്‍ : നവകേരള സദസില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ പൈവളികെ ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ എഴ് കൗണ്ടറുകള്‍ സജ്ജമാക്കും. പരിപാടികള്‍ ആരംഭിക്കുന്നതിന് മുമ്പും പരിപാടികള്‍ കഴിഞ്ഞതിന് ശേഷവും പരാതി സ്വീകരിക്കും. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വേണം പരാതി നൽകാൻ. പരാതികളില്‍ പൂര്‍ണമായ വിലാസവും മൊബൈല്‍ നമ്പറും ഇമെയില്‍ ഉണ്ടെങ്കില്‍ അതും നല്‍കണം. പരാതികള്‍ക്ക് കൈപ്പറ്റി രസീത് നല്‍കും. സദസ് നടക്കുമ്പോള്‍ തിരക്കൊഴിവാക്കാനായി പരാതി സ്വീകരിക്കുന്നത് നിര്‍ത്തിവക്കും.

ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കുന്ന ദിവസം തന്നെ പരാതികള്‍ തുടര്‍നടപടികള്‍ക്കായി പോര്‍ട്ടലിലൂടെ നല്‍കും. പരാതികള്‍ ഒരാഴ്‌ച മുതല്‍ ഒന്നര മാസത്തിനകം പൂര്‍ണമായും തീര്‍പ്പാക്കും. പരാതി കൈപ്പറ്റുന്ന ജില്ലാതല ഉദ്യോഗസ്ഥര്‍ രണ്ടാഴ്‌ചയ്ക്കകം ഈ പരാതി തീര്‍പ്പാക്കി വിശദമായ മറുപടി നല്‍കി അപ്ലോഡ് ചെയ്യണം.

കൂടുതല്‍ നടപടികള്‍ ആവശ്യമുള്ള പരാതികള്‍ പരമാവധി നാല് ആഴ്‌ചക്കുള്ളില്‍ തീര്‍പ്പാക്കും. പരാതി കൈപ്പറ്റി ഒരാഴ്‌ചക്കുള്ളില്‍ പരാതിക്കാരന് ഇടക്കാല മറുപടി നല്‍കണം. സംസ്ഥാനതലത്തില്‍ തീരുമാനിക്കേണ്ട വിഷയമാണെങ്കില്‍ 45 ദിവസത്തിനുള്ളില്‍ പരിഹരിക്കണം. പരാതികള്‍ക്ക് മറുപടി തപാലിലൂടെ നല്‍കും.

പ്രഭാത യോഗം: നവകേരള സദസിന്‍റെ ഭാഗമായി ജില്ലയിലെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രിയും 20 മന്ത്രിമാരും സംവദിക്കും. പ്രഭാതയോഗം നവംബര്‍ 19ന് രാവിലെ 9ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിൽ നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.