ETV Bharat / state

മാലിന്യ സംസ്‌കരണത്തിന് വെല്ലുവിളി ഉയര്‍ത്തി സാനിറ്ററി നാപ്‌കിനുകള്‍ - മാലിന്യ സംസ്‌കരണം

മനുഷ്യാവശിഷ്‌ടമുള്ള നാപ്‌കിനുകളും ഡയപറുകളുമെല്ലാം പ്ലാസ്റ്റിക് കൂടുകളില്‍ നിറച്ച് പാതയോരങ്ങളിലും വെള്ളം ഒഴുകിപ്പോകുന്ന ഇടങ്ങളിലും തള്ളുക പതിവാണ്.

മാലിന്യ സംസ്‌കരണത്തിന് വെല്ലുവിളി ഉയര്‍ത്തി സാനിറ്ററി നാപ്‌കിനുകള്‍
author img

By

Published : Aug 8, 2019, 12:43 PM IST

കാസര്‍കോട്: മാലിന്യ സംസ്‌കരണത്തിന് വെല്ലുവിളി ഉയര്‍ത്തുകയാണ് ഉപയോഗ ശേഷം വലിച്ചെറിയുന്ന സാനിറ്ററി നാപ്‌കിനുകള്‍. ജെല്‍ അംശമുള്ള വസ്‌തുവായതിനാല്‍ സാനിറ്ററി നാപ്‌കിനുകള്‍ മണ്ണില്‍ ദ്രവിച്ചു പോകാത്തതാണ് വെല്ലുവിളിയുയര്‍ത്തുന്നത്. നഗര ഗ്രാമ വ്യത്യാസമില്ലാതെ ഉപയോഗിച്ച കഴിഞ്ഞ നാപ്‌കിനുകള്‍ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് പൊതു ഇടങ്ങളിലേക്ക് വലിച്ചെറിയുന്നത് പതിവാണ്.

മാലിന്യ സംസ്‌കരണത്തിന് വെല്ലുവിളി ഉയര്‍ത്തി സാനിറ്ററി നാപ്‌കിനുകള്‍

ഉറവിട മാലിന്യസംസ്‌കരണമുള്‍പ്പെടെ നാടിനെ മാലിന്യ മുക്തമാക്കാന്‍ പദ്ധതികള്‍ നിരവധിയാണെങ്കിലും പാതയോരങ്ങളില്‍ ഇപ്പോഴും മാലിന്യം നിറയുകയാണ്. ഇവക്കിടയിലേക്കാണ് നാപ്‌കിനുകളും വലിച്ചെറിയുന്നത്. ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് പ്ലാസ്റ്റിക്കുകള്‍ ഉള്‍പ്പെടെ നീക്കം ചെയ്യുമെങ്കിലും വെല്ലുവിളിയാകുന്നത് ഇത്തരം നാപ്‌കിനുകളാണ്. മനുഷ്യാവശിഷ്‌ടമുള്ള നാപ്‌കിനുകളും ഡയപറുകളുമെല്ലാം പ്ലാസ്റ്റിക് കൂടുകളില്‍ നിറച്ച് പാതയോരങ്ങളിലും വെള്ളം ഒഴുകിപ്പോകുന്ന ഇടങ്ങളിലും തള്ളുക പതിവാണ്.

കാസര്‍കോട് നഗരപരിധിയില്‍ മുക്കിലും മൂലയിലും മാലിന്യങ്ങള്‍ക്കിടയില്‍ നാപ്‌കിനുകള്‍ വലിച്ചെറിഞ്ഞത് കാണാം. വര്‍ഷങ്ങള്‍ മണ്ണില്‍ കിടന്നാലും ഇവ ദ്രവിച്ചു പോകില്ലെന്നതാണ് പ്രധാന പ്രശ്‌നം. അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന കൂട്ടത്തില്‍ നാപ്‌കിനുകളും നീക്കുമെങ്കിലും ഷ്രെഡിങ് യൂണിറ്റുകളിലെത്തിയാലും ഇവയെ സംസ്‌കരിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല. നഗരസഭയടക്കം തദ്ദേശസ്ഥാപനങ്ങള്‍ക്കും ഇവ സംസ്‌കരിക്കുന്നതിനുള്ള പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്.

പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യൂണിറ്റുകളും നാപ്‌കിനുകള്‍ സംസ്‌കരണത്തിന് എടുക്കുന്നില്ല. വീടുകള്‍ തോറും കയറി മാലിന്യം ശേഖരിക്കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളും മാലിന്യങ്ങള്‍ക്കൊപ്പം നാപ്‌കിനുകള്‍ വലിച്ചെറിയുന്നതിനെതിരെ ബോധവല്‍കരണം നടത്തുന്നുണ്ട്. കാസര്‍കോട് നഗരപരിധിയിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ അവിടെത്തന്നെയുള്ള ഇന്‍സിനറേറ്റര്‍ വഴി നാപ്‌കിന്‍ പോലുള്ള മാലിന്യങ്ങള്‍ നശിപ്പിക്കാറുണ്ട്. നാപ്‌കിന്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുക മാത്രമാണ് പാതയോരങ്ങളില്‍ നിന്നും ഇത്തരം മാലിന്യങ്ങള്‍ മാറ്റുന്നതിനുള്ള ഏക പോംവഴി.

Intro:മാലിന്യ സംസ്‌കരണത്തിന് വെല്ലുവിളി ഉയര്‍ത്തി ഉപയോഗ ശേഷം വലിച്ചെറിയുന്ന സാനിറ്ററി നാപ്കിനുകള്‍. ജെല്‍ അംശമുള്ള വസ്തുവായതിനാല്‍ ഇവ മണ്ണില്‍ ദ്രവിച്ചു പോകാത്തതാണ് വെല്ലുവിളിയുയര്‍ത്തുന്നത്. നഗര ഗ്രാമ വ്യത്യാസമില്ലാതെ ഉപയോഗിച്ച കഴിഞ്ഞ നാപ്കിനുകള്‍ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് പൊതു ഇടങ്ങളിലേക്ക് വലിച്ചെറിയുന്നത് പതിവാണ്.

Body:
ഹോള്‍ഡ് വിഷ്വല്‍- റോഡരികില്‍ വലിച്ചെറിഞ്ഞ നാപ്കിനുകള്‍

ഉറവിട മാലിന്യ സംസ്‌കരണമുള്‍പ്പെടെ നാടിനെ മാലിന്യ മുക്തമാക്കാന്‍ പദ്ധതികള്‍ നിരവധിയാണ്. എന്നാല്‍ പാതയോരങ്ങളില്‍ ഇ്‌പ്പോഴും മാലിന്യം നിറയുന്നു. ഇവക്കിടയിലേക്കാണ് നാപ്കിനുകളും വലിച്ചെറിയുന്നത്. ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് പ്ലാസ്റ്റിക്കുകള്‍ ഉള്‍പ്പെടെ നീക്കം ചെയ്യുമെങ്കിലും വെല്ലുവിളിയാകുന്നത് ഇത്തരം നാപ്കിനുകളാണ്. മനുഷ്യാവശിഷ്ടമുള്ള നാപ്കിനുകളും ഡയപറുകളുമെല്ലാം പ്ലാസ്റ്റിക് കൂടുകളില്‍ നിറച്ച് പാതയോരങ്ങളിലും വെള്ളം ഒഴുകിപ്പോകുന്ന ഇടങ്ങളിലും തള്ളുക പതിവാണ്. കാസര്‍കോട് നഗരപരിധിയില്‍ മുക്കിലും മൂലയിലും മാലിന്യങ്ങള്‍ക്കിടയില്‍ നാപ്കിനുകള്‍ വലിച്ചെറിഞ്ഞത് കാണാം. വര്‍ഷങ്ങള്‍ മണ്ണില്‍ കിടന്നാലും ഇവ ദ്രവിച്ചു പോകില്ലെന്നതാണ് പ്രധാന പ്രശ്‌നം. അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന കൂട്ടത്തില്‍ നാപ്കിനുകളും നീക്കുമെങ്കിലും ഷ്രെഡിങ് യൂണിറ്റുകളിലെത്തിയാലും ഇവയെ സംസ്‌കരിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല.

ഹോള്‍ഡ്- ഷ്രെഡിങ് യൂണിറ്റ്, മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന വിഷ്വല്‍

നഗരസഭയടക്കം തദ്ദേശസ്ഥാപനങ്ങള്‍ക്കും ഇവ സംസ്‌കരിക്കുന്നതിനുള്ള പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്.

ബൈറ്റ്- എല്‍.എ. മഹ്മൂദ് ഹാജി, കാസര്‍കോട് നഗരസഭ വൈസ് ചെയര്‍മാന്‍

പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യൂണിറ്റുകളും നാപ്കിനുകള്‍ സംസ്‌കരണത്തിന് ഏടുക്കുന്നില്ല. വീടുകള്‍ തോറും കയറി മാലിന്യം ശേഖരിക്കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളും മാലിന്യങ്ങള്‍ക്കൊപ്പം നാപ്കിനുകള്‍ വലിച്ചെറിയുന്നതിനെതിരെ ബോധവത്കരണം നടത്തുന്നുണ്ട്.

ബൈറ്റ്- ഗായത്രി, ഹരിത കര്‍മസേന സെക്രട്ടറി

കാസര്‍കോട് നഗരപരിധിയിലെ ഫ്‌ളാറ്റ് സമുച്ഛയങ്ങളില്‍ അവിടെത്തന്നെയുള്ള ഇന്‍സിനറേറ്റര്‍ വഴി നാപ്കിന്‍ പോലുള്ള മാലിന്യങ്ങള്‍ നശിപ്പിക്കാറുണ്ട്. നാപ്കിന്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുക മാത്രമാണ് പാതയോരങ്ങളില്‍ നിന്നും ഇത്തരം മാലിന്യങ്ങള്‍ മാറ്റുന്നതിനുള്ള ഏക പോംവഴി.

Conclusion:പ്രദീപ് നാരായണന്‍
ഇടിവി ഭാരത്
കാസര്‍കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.