ETV Bharat / state

മത്സ്യമാര്‍ക്കറ്റിന് സമീപത്തെ വഴിയോരക്കച്ചവടക്കാരെ നഗരസഭ ഒഴിപ്പിച്ചു

മാര്‍ക്കറ്റിന്‍റെ ഉള്ളില്‍ കച്ചവടം നടത്താന്‍ സൗകര്യമുള്ളപ്പോള്‍ പുറത്തിരുന്ന് കച്ചവടം നടത്താന്‍ അനുവദിക്കില്ലെന്ന് നഗരസഭ അറിയിച്ചു.

വഴിയോരക്കച്ചവടക്കാരെ നഗരസഭ ഒഴിപ്പിച്ചു
author img

By

Published : Nov 3, 2019, 4:15 PM IST

Updated : Nov 3, 2019, 4:35 PM IST

കാസര്‍കോട്: മത്സ്യമാര്‍ക്കറ്റിന് സമീപം കച്ചവടം നടത്തികൊണ്ടിരുന്ന വഴിയോരക്കച്ചവടക്കരെ നഗരസഭ ഒഴിപ്പിച്ചു. ആരോഗ്യവിഭാഗത്തിന്‍റെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കല്‍. മാര്‍ക്കറ്റിനകത്തേക്ക് പോകുന്ന വഴിയിലെ തിരക്കിനെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നെന്ന പരാതിയിലാണ് നടപടി.

മത്സ്യമാര്‍ക്കറ്റിന് സമീപത്തെ വഴിയോരക്കച്ചവടക്കാരെ നഗരസഭ ഒഴിപ്പിച്ചു

മാര്‍ക്കറ്റിന്‍റെ ഉള്ളില്‍ കച്ചവടം നടത്താന്‍ സൗകര്യമുള്ളപ്പോള്‍ പുറത്ത് കച്ചവടം അനുവദിക്കില്ലെന്ന് നഗരസഭ അറിയിച്ചു. അതേസമയം മാര്‍ക്കറ്റിനുള്ളിലെ മലിനജലം ഒഴുകുന്ന ഓവുചാല്‍ അടഞ്ഞതടക്കം നഗരസഭയുടെ അനാസ്ഥമൂലം നിരവധി പ്രശ്‌നങ്ങള്‍ മാര്‍ക്കറ്റിലുണ്ടെന്നും അതില്‍ നടപടിയെടുക്കാതെ തങ്ങളെ ഒഴിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കച്ചവടക്കാർ പറഞ്ഞു. പൊലീസ് സഹായത്തോടെയാണ് നഗരസഭ ഒഴിപ്പിക്കന്‍ നടപടി പൂര്‍ത്തിയാക്കിയത്. ബദല്‍ സംവിധാനം ഒരുക്കാതെയുള്ള ഒഴിപ്പിക്കലിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Intro:കാസർഗോട്ടെ മത്സ്യമാര്‍ക്കറ്റിലെ വഴിയോരക്കച്ചവടക്കാരെ നഗരസഭ ഒഴിപ്പിച്ചു.   മാര്‍ക്കറ്റിനകത്ത് അസൗകര്യങ്ങളുണ്ടാക്കുന്നുവെന്ന് പരാതിയെത്തുടർന്നാണ് നടപടി. 

Body:കാസര്‍കോട് മത്സ്യമാര്‍ക്കറ്റില്‍ കാലങ്ങളായി കച്ചവടം ചെയ്ത് വരുന്ന വഴിയോരക്കച്ചവടക്കാരെയാണ് നഗരസഭ ആരോഗ്യവിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ഒഴിപ്പിച്ചത്. 

ബൈറ്റ് 

മാര്‍ക്കറ്റിനുള്ളിലെ മലിനജലം ഒഴുകുന്ന ഓവ് ചാല്‍ അടഞ്ഞതടക്കം നഗരസഭയുടെ അനാസ്ഥമൂലം നിരവധി പ്രശ്നങ്ങള്‍ മാര്‍ക്കറ്റിലുണ്ടെന്നും , അതില്‍ നടപടിയെടുക്കാതെ തങ്ങളെ ഒഴിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കച്ചവടക്കാർ പറയുന്നു.
പോലീസ് സഹായത്തോടെയാണ് നഗരസഭ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍‍ത്തിയാക്കിയത്. 
ബദല്‍ സംവിധാനം ഒരുക്കാതെയുള്ള ഒഴിപ്പിച്ചതിനെതിരെ  പ്രതിഷേധവും ശക്തമായിട്ടുണ്ട് .

ഇടിവി ഭാരത്
കാസർകോട്

Conclusion:
Last Updated : Nov 3, 2019, 4:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.