കാസർകോഡ് ഇരട്ടക്കൊലപാതകത്തിൽ പൊലീസ് അന്വേഷണം നീതിപൂർവ്വമായ രീതിയിലല്ലെന്നും പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പെരിയയിലെ കൊലപാതകത്തിന് ഷുഹൈബ്, ടി.പി വധങ്ങളുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുറിവും കണ്ടെടുത്ത ആയുധങ്ങളും തമ്മിൽ പൊരുത്തമില്ലെങ്കിൽ കേസ് തേച്ച് മായ്ച്ച് കളയപ്പെടുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ പാർട്ടിക്ക് ബന്ധമില്ലെന്ന് പറയുമ്പോഴും പീതാംബരന്‍റെവീട്ടിലെത്തിയത് സിപിഎം നേതാക്കൾ തന്നെയാണ്. കെവിൻ കൊലപാതകത്തിൽ ആരോപണ വിധേയനാണ് റഫീക്ക്, ടി.പി കൊലപാതക കേസിന്‍റെആദ്യ അന്വേഷണ അട്ടിമറിക്കാൻ അന്വേഷണ ചുമതലയിലിരുന്ന ശ്രീജിത്തും ശ്രമിച്ചിരുന്നു. അവരെ തന്നെയാണ് പെരിയ കേസിലും ചുമതല നൽകിയിരിക്കുന്നത്. ശ്രീജിത്തും റഫീക്കും നടത്തുന്ന അന്വേഷണത്തിൽ മരിച്ചവരുടെ കുടുംബത്തിനും കെപിസിസിക്കും വിശ്വാസമില്ലെന്നുംമുല്ലപ്പള്ളി വ്യക്തമാക്കി. കേസ് സിബിഐയ്ക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെരിയ കൊലപാതക കേസിൽ മുല്ലപ്പള്ളി രാമചന്ദ്രൻ സിപിഎം സംസ്ഥാന സെക്രട്ടറി എൻഎസ്എസിനെ പരസ്യമായി ആക്ഷേപിച്ചത് തെറ്റാണ്. എൻഎസ്എസ് സിപിഎമ്മിന്‍റെ പോഷകസംഘടനയെന്ന് കരുതരുതെന്നും മുല്ലപ്പള്ളി പറഞ്ഞു. മാടമ്പിത്തരമാണ് സിപിഎം കാണിക്കുന്നതെന്നും എൻഎസ്എസിനെ വിരട്ടാൻ സിപിഎം നോക്കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Intro:Body:
[2/24, 11:04 AM] Adarsh - Kochi: മുല്ലപ്പള്ളി രാമചന്ദ്രൻ at Kochi
പെരിയ കൊലപാതക കേസിൽ നീതി പൂർവ്വമായ അന്വേഷണം നടക്കുന്നില്ല
പോലീസ് ഇരുട്ടി തപ്പുകയാണ്
വ്യക്തയില്ലാത്ത നിഗമനങ്ങളിലും ഉത്തരങ്ങളിലുമാണ് അവർ എത്തി ചേർന്നത്
[2/24, 11:06 AM] Adarsh - Kochi: ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങിയാണ് അവർ പെരുമാറുന്നത്
കൃത്യമായി പരിശീലനം ലഭിച്ച കുറ്റവാളികളാണ് ഇതിന് പിന്നിലുള്ളത്
നീതി ബോധമുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ആയുധങ്ങളുടെ കാര്യത്തിൽ ഇപ്പോഴും സംശയമുണ്ട്.
ഷുഹൈബ് , ടി.പി വധങ്ങളുമായി പെരിയയിലെ കൊലപാതകത്തിനും ബന്ധമുണ്ട്
മുറിവും കണ്ടെടുത്ത ആയുധങ്ങളും തമ്മിൽ പൊരുത്തമില്ലാ എങ്കിൽ കേസ് തേച്ച് മായ്ച്ച് കളയപ്പെടുമെന്ന് എല്ലാവർക്കും അറിയാം
പാർട്ടിക്ക് ബന്ധമില്ലാ എന്ന് പറയുമ്പോളും എന്ത് കൊണ്ടാണ് സി.പി.എം നേതാക്കൾ പീതാംബരന്റെ വീട്ടിലെത്തിയത്
ഐ.ജി ശ്രീജിത്തിനെയും റഫീക്കിനെയുമാണ് കേസ് ഏൽപ്പിച്ചിരിക്കുന്നത്
റഫീക്ക് കെവിൻ കേസിൽ ആരോപണ വിധേയനാണ്
ടി.പി കൊലപാതക കേസിന്റെ ആദ്യ അന്വേഷണം അട്ടിമറിക്കാൻ ശ്രീജിത്ത് ശ്രമിച്ചിരുന്നു
വരാപ്പുഴയിൽ ശ്രീജിത്ത് മരിച്ചപ്പോളും അന്വേഷണം ഇയാളാണ് കേസ് അന്വേഷിച്ചത്
യുവതി പ്രവേശന വിഷയമുണ്ടായപ്പോൾ അദ്ദേഹം നടത്തിയ നാടകം ഇന്ത്യൻ പോലീസിനെ കളങ്കപ്പെടുത്തുന്നതാണ്
ശ്രീജിത്തും റഫീക്കും നടത്തുന്ന അന്വേഷണത്തിൽ മരിച്ചവരുടെ കുടുംബത്തിനും Kp CC ക്കും വിശ്വാസമില്ല
കല്യോട് ഗ്രാമത്തിൽ എന്തും സംഭവിക്കാവുന്ന അവസ്ഥയാണ് ഇപ്പോഴും ഉള്ളത്
[2/24, 11:08 AM] Adarsh - Kochi: ഈ കേസ് സി.ബി.ഐ കൊണ്ട് അന്വേഷിപ്പിക്കണം
ശക്തമായ മുൻകരുതലുകൾ സ്വീകരിക്കാൻ പോലീസ് തയ്യാറാവണം
എൻ.എസ്.എസിനെ പരസ്യമായി സി.പി.എം സെക്രട്ടറി അധിക്ഷേപിക്കുന്ന കാര്യം കേരളം കണ്ടതാണ്
കേരളത്തിലെ സി.പി.എം മാടമ്പി സ്വഭാവമാണ് അരനൂറ്റാണ്ടായി പ്രകടിപ്പിക്കുന്നത്
സി.പി.എമ്മിന്റെ പോഷക സംഘടനയാണ് എൻ.എസ്.എസ് എന്ന് കരുതരുത്
വെറുമൊരു സാമുയായിക സംഘടനയാണോ എൻ.എസ്.എസ് എന്ന് പാർട്ടി സെക്രട്ടറി അറിവുള്ള ആളുകളോട് ചോദിച്ച് മനസിലാക്കണം
എൻ.എസ്.എസിനെ വിരട്ടാൻ സി.പി.എം നോക്കണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Conclusion: