ETV Bharat / state

സഞ്ചരിക്കുന്ന കാത്തിരിപ്പ് കേന്ദ്രം കണ്ടിട്ടുണ്ടോ... അങ്ങനെയൊന്ന് പെരിയയിലുണ്ട്... - സഞ്ചരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം

പെരിയ സ്വദേശി ഷംസീറിന്‍റെ നേതൃത്വത്തിലാണ് സഞ്ചരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്. നാലു ടയറുകൾ ഉള്ള കാത്തിരിപ്പ് കേന്ദ്രം എവിടേക്ക് വേണമെങ്കിലും മാറ്റി സ്ഥാപിക്കാം എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.

moving bus stop kasargod  moving bus stop  kasargod bus stop  നാലു ടയറുകൾ ഉള്ള കാത്തിരിപ്പ് കേന്ദ്രം  കാത്തിരിപ്പ് കേന്ദ്രം  കാത്തിരിപ്പ് കേന്ദ്രവുമായി യുവാക്കൾ  സഞ്ചരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം  ബസ് കാത്തിരിപ്പ് കേന്ദ്രം കാസർകോട്
പെരിയയില്‍ നിന്നുള്ള കൗതുകക്കാഴ്‌ച; സഞ്ചരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രവുമായി യുവാക്കൾ
author img

By

Published : Dec 1, 2022, 7:07 PM IST

കാസർകോട്: ഇത് കാസർകോട് ജില്ലയിലെ പെരിയയില്‍ നിന്നുള്ള കൗതുകക്കാഴ്‌ച. കൗതുകം മാത്രമല്ല, സംഗതി വെറൈറ്റിയുമാണ് സഞ്ചരിക്കുന്ന കാത്തിരിപ്പ് കേന്ദ്രം.. ഇങ്ങനെയൊന്ന് ഉണ്ടാക്കാൻ ഒരു കാരണമുണ്ട്.

സഞ്ചരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രവുമായി യുവാക്കൾ

ദേശീയപാത വികസനത്തിന്‍റെ ഭാഗമായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പൊളിച്ചുമാറ്റിയതോടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ മഴയും വെയിലും കൊണ്ട് ബസ് കാത്തുനിൽക്കേണ്ട ഗതിയിലായി. അങ്ങനെയാണ് മറ്റാരും കാണാത്ത, മറ്റാർക്കും തോന്നാത്ത ഐഡിയയുമായി പെരിയയിലെ യുവാക്കൾ രംഗത്തെത്തിയത്.

നാല് ടയറുകൾ, ആവശ്യാനുസരണം എവിടേക്കും മാറ്റി സ്ഥാപിക്കാം, ബൈക്കുമായി ഇതിന്‍റെ ഒരു ഭാഗം ബന്ധിപ്പിച്ചാൽ വലിച്ചു കൊണ്ട് പോകുകയും ചെയ്യാം. സുരക്ഷിതമായ ഇരിപ്പിടങ്ങളുമുണ്ട്. പെരിയ സ്വദേശി ഷംസീറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സഞ്ചരിക്കുന്ന ബസ് സ്റ്റോപ്പ് എന്ന ആശയത്തിന് രൂപം നൽകിയത്.

വ്യാപാരികളും, സന്നദ്ധ സംഘടനകളും നൽകിയ സാമ്പത്തിക സഹായം ഉപയോഗിച്ച് പത്ത് ദിവസം കൊണ്ടാണാണ് നിർമാണം പൂർത്തീകരിച്ചത്. ഐഡിയ ഉഗ്രനായതു കൊണ്ട് പഞ്ചായത്തും പിന്തുണച്ചു. പെരിയയിലെ സഞ്ചരിക്കുന്ന കാത്തിരിപ്പ് കേന്ദ്രം ഇപ്പോൾ നാട്ടിലാകെ ഹിറ്റാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.