കാസര്‍കോട്: ജില്ലയില്‍ ഇന്ന് 101 പേർക്ക് രോഗം സ്ഥിരീകരിച്ചു. 85 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. അതേസമയം 43 പേര്‍ രോഗമുക്തി നേടി. നീലേശ്വരം (രണ്ട്), ചെങ്കള (മൂന്ന്), ഉദുമ, പടന്ന (മൂന്ന്), ബദിയഡുക്ക(11), കാറഡുക്ക (രണ്ട്), കുംബഡാജെ (12), ബെള്ളൂര്‍ (മൂന്ന്), പുത്തിഗെ, കുമ്പള ( 39), മധുര്‍ (രണ്ട്), കള്ളാര്‍ (രണ്ട്), പനത്തടി, ചെമ്മനാട്, ദേലംപാടി, മഞ്ചേശ്വരം, മംഗല്‍പാടി സ്വദേശികള്‍ക്കാണ് പ്രാഥമിക സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
ചെങ്കള, കള്ളാർ, കാഞ്ഞങ്ങാട് സ്വദേശികളുടെ രോഗ ഉറവിടം ലഭ്യമായിട്ടില്ല. ദുബായില്‍ നിന്ന് വന്ന ഈസ്റ്റ് എളേരി, പനത്തടി, കാസര്‍കോട് നഗരസഭ, കര്‍ണാടകയില്‍ നിന്ന് വന്ന ഈസ്റ്റ് എളേരി, പനത്തടി (രണ്ട്), കുംബഡാജെ (മൂന്ന്), കുമ്പള(രണ്ട്), മഹാരാഷ്ട്രയില്‍ നിന്ന് വന്ന മെഗ്രാല്‍പുത്തൂർ സ്വദേശികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.