ETV Bharat / state

കാലവർഷം: കാസർകോട് വ്യാപക കൃഷിനാശം

കാലവര്‍ഷാരംഭം മുതല്‍ ഇതുവരെയായി 1.06 കോടി രൂപയുടെ കൃഷിനാശമുണ്ടായി. അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം.

കാലവർഷം: കാസർകോട് വ്യാപക കൃഷിനാശം
author img

By

Published : Jul 23, 2019, 3:04 PM IST

കാസർകോട്: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ വ്യാപക കൃഷി നാശം. കാലവര്‍ഷം ശക്തിപ്പെട്ട കഴിഞ്ഞ നാല് ദിവസത്തിനുള്ളിലാണ് വ്യാപകമായി കാര്‍ഷിക വിളകള്‍ നശിച്ചത്.

ജില്ലയിലാകെ ഇതുവരെയായി 1.06 കോടി രൂപയുടെ കൃഷിനാശമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 11,71,500 രൂപയുടെ കൃഷിയാണ് നശിച്ചത്. 158.75705 ഹെക്‌ടര്‍ ഭൂമിയിലെ വിളകള്‍ക്കാണ് നാശനഷ്‌ടം സംഭവിച്ചത്. കമുക്, റബര്‍, കുരുമുളക് തൈകള്‍, വാഴകള്‍ തുടങ്ങിയവയാണ് നശിച്ചത്. 29 ഹെക്‌ടര്‍ ഭൂമിയിലെ നെല്‍കൃഷിയും 18.2 ഹെക്‌ടറിലെ പച്ചക്കറി കൃഷിയും നശിച്ചു. പരപ്പ ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശം സംഭവിച്ചത്. ഈ മേഖലയില്‍ 2838 കവുങ്ങുകളും, 5712 വാഴകളും, 2791 റബ്ബര്‍ മരങ്ങളും നശിച്ചു. 18.2 ഹെക്‌ടറില്‍ ഇവിടെ പച്ചക്കറി വിളകള്‍ നശിച്ചു. കാഞ്ഞങ്ങാട് 20 ഹെക്‌ടറിലും മഞ്ചേശ്വരത്ത് അഞ്ച് ഹെക്‌ടറിലും കാസര്‍കോട് മൂന്ന് ഹെക്‌ടറിലും പരപ്പയില്‍ ഒരു ഹെക്‌ടറിലും നെല്‍കൃഷി നശിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Intro:
കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയില്‍ വ്യാപക കൃഷി നാശം. കാലവര്‍ഷാരംഭമാണ് മുതല്‍ ഇതുവരെയായി 1.06 കോടിരൂപയുടെ കൃഷിനാശമുണ്ടായി. അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം.

Body:
കാലവര്‍ഷം ശക്തിപ്പെട്ട കഴിഞ്ഞ നാല് ദിവസത്തിനുള്ളിലാണ് വ്യാപകമായി കാര്‍ഷിക വിളകള്‍ നശിച്ചത്. ഇതുവരെയായി 1.06 കോടിരൂപയുടെ കൃഷിനാശമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 11,71,500 രൂപയുടെ കൃഷിയാണ് നശിച്ചത്. 158.75705 ഹെക്ടര്‍ ഭൂമിയിലെ വിളകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്.കമുക് ,റബര്‍,കുരുമുളക് തൈകള്‍,വാഴകള്‍ തുടങ്ങിയവയാണ് നശിച്ചത്. കൂടാതെ 29 ഹെക്ടര്‍ ഭൂമിയിലെ നെല്‍കൃഷിയും 18.2 ഹെക്ടറിലെ പച്ചക്കറി കൃഷിയും നശിച്ചു. പരപ്പ ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശം സംഭവിച്ചത്. ഈ മേഖലയില്‍ 2838 കമുകുകളും, 5712 വാഴകളും, 2791 റബ്ബര്‍ മരങ്ങളുമാണ് നശിച്ചത്. ഏറ്റവും കൂടുതല്‍ പച്ചക്കറി കൃഷികള്‍ നശിച്ചതും പരപ്പ ബ്ലോക്കിലാണ്. 18.2 ഹെക്ടറില്‍ ഇവിടെ പച്ചക്കറി വിളകള്‍ നശിച്ചു. കാഞ്ഞങ്ങാട് 20 ഹെക്ടറിലും മഞ്ചേശ്വരത്ത് അഞ്ച് ഹെക്ടറിലും കാസര്‍കോട് മൂന്നും പരപ്പയില്‍ ഒരു ഹെക്ടറിലും നെല്‍കൃഷി നശിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം.

Conclusion:ഇടിവി ഭാരത്
കാസര്‍കോട്‌
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.