കാസർകോട്: നിയമം ആര് ലംഘിച്ചാലും നടപടിയെടുക്കുമെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി ആന്‍റണി രാജു. കോണ്‍ട്രാക്‌ട് ക്യാരേജ് ബസിന്‍റെ അവകാശങ്ങള്‍ കോണ്‍ട്രാക്‌ട് ക്യാരേജ് ബസിനും സ്‌റ്റേറ്റ് ക്യാരേജ് ബസിന്‍റെ അവകാശങ്ങള്‍ സ്‌റ്റേജ് ക്യാരേജിനുമുണ്ട്. ബോര്‍ഡും വച്ച് ഓരോ സ്‌റ്റോപ്പിലും നിര്‍ത്തി ആളുകളെ കയറ്റി ഇറക്കി കൊണ്ടുപോകാനുള്ള അവകാശമൊന്നും കോണ്‍ട്രാക്‌ട് ക്യാരേജ് ബസിനില്ലെന്നും മന്ത്രി പറഞ്ഞു (Minister Antony Raju on navakerala sadas bus controversy).
ഓരോ സ്‌റ്റേപ്പിലും നിര്‍ത്തി ആളുകളെ കയറ്റി ഇറക്കിയാല്‍ പിന്നെ ഇവ രണ്ടും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളതെന്നും മന്ത്രി ചോദിച്ചു. സര്‍ക്കാരിനെ വെല്ലിവിളിച്ചുകൊണ്ടും ധിക്കരിച്ചുകൊണ്ടും അതിനെയൊക്കെ നേരിടുമെന്ന് ഒരാള്‍ പറഞ്ഞാല്‍ അതൊന്നും അംഗീകരിക്കാനാവില്ലെന്നും പത്തനംതിട്ടിയിലെ റോബിന്‍ ബസുടമയെ ഉന്നംവച്ച് മന്ത്രി പറഞ്ഞു. ഏത് ബസുടമ നിയമം ലംഘിച്ചാലും അത് നിയമപരമായി നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.
നിയമം ലംഘിക്കുന്ന ബസുകൾക്ക് നേരെ നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നവകേരള ബസ് സസ്‌പെൻസ് ആക്കിയത് മാധ്യമങ്ങൾ ആണെന്നും ബസിൽ സാധാരണ സൗകര്യങ്ങൾ മാത്രമേ ഉള്ളൂ ഗതാഗത മന്ത്രി ചൂണ്ടിക്കാട്ടി.
ബസിൽ ആഢംബര സൗകര്യങ്ങൾ ഇല്ല. ഫ്രിഡ്‌ജ്, മൈക്രോ വേവ് ഓവൻ, കിടപ്പുമുറി, വട്ടമേശ സമ്മേളനത്തിനുള്ള മുറി തുടങ്ങിയ കാര്യങ്ങൾ ബസിൽ ഇല്ലെന്നും ആകെയുള്ളത് വാഷ്റൂമും ലിഫ്റ്റും മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. ഇത് ഒരു പാവം ബസാണെന്നും നവകേരള സദസിന് ശേഷവും ബസ് ഉപയോഗിക്കാനും അതുവഴി സർക്കാരിന് വരുമാനം കണ്ടെത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു (No luxury facilities in the bus says Minister Antony Raju).
ബസിനെ കളർ കോഡിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബസിനകത്തെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ മാധ്യമങ്ങൾക്ക് അവസരം ലഭിക്കും. ആദ്യം യാത്ര തുടങ്ങട്ടെയെന്ന് പറഞ്ഞ മന്ത്രി ആന്‍റണി രാജു പ്രതിപക്ഷം ഹാലിളകി നിൽക്കുകയാണെന്നും വിമർശനങ്ങൾ അതിൽ നിന്ന് ഉണ്ടാകുന്നതാണെന്നും വിമർശിച്ചു. ഇന്ത്യയിൽ തന്നെ ചരിത്ര സംഭവമാണ് നവകേരള സദസെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസിനായി ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ ബസ് വിട്ടുനല്‍കണം: നവകേരള സദസിനായി സംഘാടക സമിതി ആവശ്യപ്പെട്ടാല്‍ സംസ്ഥാനത്തെ സ്‌കൂള്‍ ബസുകൾ വിട്ടുകൊടുക്കണമെന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നൽകിയിരുന്നു (school bus for Nava Kerala Sadas). ബസുകൾ വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ സംസ്ഥാനത്തെ ജില്ല വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസിനായി സ്‌കൂള്‍ ബസുകൾ വിട്ടുകൊടുക്കുകയാണെങ്കിൽ വാഹനത്തിനും ഡ്രൈവര്‍ക്കും വരുന്ന ചെലവ് സംഘാടക സമിതി വഹിക്കണം.
കാസർകോട് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയില്‍ (Kasaragod Manjeswaram Paivaligai) ഇന്ന് (നവംബർ 18 ശനി) വൈകിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്‍റെ ഭാഗമായി പര്യടനം നടത്തും.