ETV Bharat / state

നാല് ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി ഏഴ് പേര്‍ അറസ്റ്റില്‍ - LSD

ഇതരസംസ്ഥാനങ്ങളിൽ നിന്നും എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയവ എത്തുന്നതായി ജില്ലാ പൊലീസ് മേധാവി ജെയ്ദേവിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് പ്രതികള്‍ പിടിയിലായത്.

MDMA  Four arrested  എം.ഡി.എം.എ  നാലുപേര്‍ പിടിയില്‍  മയക്കുമരുന്നുമായി പിടിയില്‍  മയക്കുമരുന്ന് ലോബി  കഞ്ചാവ്  Harippad latest news  Harippad latest crime news
നാല് ലക്ഷം രൂപയോളം വിലവരുന്ന എം.ഡി.എം.എയുമായി നാലുപേര്‍ അറസ്റ്റില്‍
author img

By

Published : Nov 8, 2021, 10:50 PM IST

ആലപ്പുഴ: നാല് ലക്ഷം രൂപയുടെ സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തിൽപ്പെട്ട എം.ഡി.എം.എയുമായി ഏഴ് യുവാക്കൾ പിടിയിലായി. കായംകുളം കൃഷ്ണപുരം സ്വദേശി സജിൻ എബ്രഹാം, മുതുകുളം സ്വദേശികളായ പ്രണവ്, രഘുരാമൻ, അക്ഷയ് കുട്ടൻ, പള്ളിപ്പാട് സ്വദേശി അർജുൻ, ഏവൂർ സ്വദേശി ശ്രാവൺ, ആറാട്ടുപുഴ കള്ളിക്കാട് സ്വദേശി സച്ചിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പിടികൂടിയത് 52 ഗ്രാം എം.ഡി.എം.എ

ഇവരുടെ പക്കൽ നിന്നും വിൽപ്പനക്കായി കൊണ്ടുവന്ന 52 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇതരസംസ്ഥാനങ്ങളിൽ നിന്നും എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയവ എത്തുന്നതായി ജില്ലാ പൊലീസ് മേധാവി ജെയ്ദേവിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.ആർ ബിനുകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘവും ഹരിപ്പാട് സി.ഐ ബിജു വി നായർ, എസ്.ഐ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും നടത്തിയ പരിശോധനയിൽ കാറിൽ കൊണ്ട് വന്ന മയക്കുമരുന്ന് കണ്ടെത്തിയത്.

നാല് ലക്ഷം രൂപയോളം വിലവരുന്ന എം.ഡി.എം.എയുമായി ഏഴ് പേര്‍ അറസ്റ്റില്‍

വില്‍പ്പന റിസോർട്ടില്‍ മുറിയെടുത്ത ശേഷം

ഹരിപ്പാട് ഡാണാപ്പടിക്കടുത്തുള്ള ഒരു റിസോർട്ടിൽ മുറി എടുത്ത ശേഷം ഇവിടെ വച്ചായിരുന്നു ലഹരി വില്‍പ്പന. ബംഗളൂരുവിൽ നിന്നാണ് എം.ഡി.എം.എ വാങ്ങുന്നതെന്ന് പ്രതികള്‍ മൊഴി നല്‍കി. ബംഗളൂരു കേന്ദ്രമാക്കി പ്രത്യേക മയക്കുമരുന്ന് ലോബി പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു.

ഗ്രാമിന് 3000 മുതല്‍ 5000 വരെ

ഗ്രാമിന് 3000 മുതൽ 5000 വരെ വിലയ്ക്കാണ് ഇവ വിൽക്കുന്നത് എന്നും പൊലീസ് പറഞ്ഞു. മാസം തോറും ബംഗളൂരുവില്‍ പോയി എം.ഡി.എം.എയും കഞ്ചാവും നാട്ടിലെത്തിച്ച് വിൽപ്പന നടത്തുന്നതാണ് പ്രതികളുടെ രീതി. ജില്ലയിലെ സ്‌കൂൾ - കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് മയക്കുമരുന്നുകൾ കൊണ്ടുവന്നത് എന്ന് പ്രതികൾ സമ്മതിച്ചതായാണ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന സൂചന.

കൂടുതല്‍ വായനക്ക്: കണ്ണൂരില്‍ ക്രിപ്റ്റോ കറൻസി (cryptocurrency) വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്; നാലുപേര്‍ പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.