ETV Bharat / state

എം.സി ഖമറുദ്ദീൻ എംഎൽഎ റിമാൻഡില്‍ - kerala police

MC Kamaruddin arrest  ജ്വല്ലറി നിക്ഷേപ തട്ടിപ്പ്  kerala police  കേരള പൊലീസ്
എം. സി ഖമറുദ്ദീൻ എംഎൽഎയെ ഉടൻ അറസ്‌റ്റ് ചെയ്യും
author img

By

Published : Nov 7, 2020, 1:59 PM IST

Updated : Nov 7, 2020, 8:23 PM IST

13:57 November 07

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തിരിക്കുന്നത്.

എം. സി ഖമറുദ്ദീന്‍റെ അഭിഭാഷകന്‍റെ പ്രതികരണം

കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ മഞ്ചേശ്വരം എംഎൽഎ എം. സി ഖമറുദ്ദീനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ചന്ദേര പൊലീസ് രജിസ്റ്റർ ചെയ്ത നാല് കേസുകളിലാണ് ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം  അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതമാണെന്ന് എം.സി ഖമറുദ്ദീൻ എംഎൽഎ പ്രതികരിച്ചു. തിങ്കളാഴ്ച ഹൈക്കോടതിയിൽ കേസ് പരിഗണിക്കാനിരിക്കെയാണ് തന്നെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. മുൻകൂർ നോട്ടീസ് പോലും നൽകിയിരുന്നില്ല. അറസ്‌റ്റുകൊണ്ട് തന്നെ തളർത്താനാവില്ലെന്നും എം.സി ഖമറുദ്ദീന് പറഞ്ഞു.

നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് എഎസ്‌പി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ കാസർകോട് ജില്ല പൊലീസ് ആസ്ഥാനത്ത് ചോദ്യം ചെയ്‌തിരുന്നു. കേസിൽ കൃത്യമായ തെളിവുകൾ ലഭിച്ചെന്നും 13 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്തിയതെന്നും  എഎസ്‌പി മാധ്യമങ്ങളോട് പറഞ്ഞു.

Last Updated : Nov 7, 2020, 8:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.