കാസര്‍കോട്: മഞ്ചേശ്വരം കോഴക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കെ.സുന്ദരയെ ബിജെപി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തിച്ച് തെളിവെടുത്തു. ജോഡ്‌കല്ലിലെ സുരേന്ദ്രന്‍റെ ഓഫീസ് പ്രവർത്തിച്ച കെട്ടിടത്തിലാണ് അന്വേഷണ സംഘം സുന്ദരയെ എത്തിച്ച് തെളിവെടുത്തത്.
സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി പ്രവർത്തകർ തനിക്ക് രണ്ടര ലക്ഷം രൂപ നൽകിയെന്ന സുന്ദരയുടെ വെളിപ്പെടുത്തലിലാണ് ക്രെെംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. കേസില്‍ സുന്ദരയുടെ ഫോണ്‍ ക്രെെംബ്രാഞ്ച് സംഘം പിടിച്ചെടുത്തിരുന്നു. പണത്തിനൊപ്പം ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയെന്ന് പറയപ്പെടുന്ന സ്മാര്‍ട്ട്‌ഫോണാണ് ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.
READ MORE: മഞ്ചേശ്വരം കോഴക്കേസ് : സുന്ദരയുടെ മൊബൈല്‍ പിടിച്ചെടുത്ത് അന്വേഷണസംഘം
സംഭവത്തിൽ സുന്ദര ഉൾപ്പടെയുള്ളവരുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടിയും അന്വേഷണ സംഘം നടത്തുന്നുണ്ട്. അതേസമയം, കേസില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് ബിജെപിയുടെ വാദം.