ETV Bharat / state

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനായി ബൂത്തുകൾ സജ്ജം - by-election Kerala

കഴിഞ്ഞ തവണ കള്ളവോട്ട് ആരോപണമുയർന്ന മണ്ഡലത്തിൽ ഇത്തവണ കർശന നിരീക്ഷണമാണ് ഒരുക്കിയിട്ടുള്ളത്. അതിർത്തി മേഖലകളിലെ 20 ബൂത്തുകളിൽ വെബ് കാസ്റ്റിങ് നടത്തും.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: ബൂത്തുകൾ സജ്ജം
author img

By

Published : Oct 20, 2019, 6:09 PM IST

Updated : Oct 20, 2019, 8:24 PM IST

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് ബൂത്തുകൾ സജ്ജമായി. കഴിഞ്ഞ തവണ കള്ളവോട്ട് ആരോപണമുയർന്ന മണ്ഡലത്തിൽ കർശന നിരീക്ഷണമാണ് ഇത്തവണ ഒരുക്കിയിട്ടുള്ളതെന്ന് ജില്ലാ കലക്ടര്‍ സജിത്ത് ബാബു. ഇതിന്‍റെ ഭാഗമായി അതിർത്തി മേഖലകളിലെ 20 ബൂത്തുകളിൽ വെബ് കാസ്റ്റിങ് നടത്തും. ബാക്കിയുള്ള 178 ബൂത്തുകളിലും വീഡിയോ ചിത്രീകരണം നടത്തും. പൊലീസ് സേനയ്ക്ക് പുറമെ ഒരു കമ്പനി ഇന്ത്യൻ റിസർവ് ബറ്റാലിയനും നാല് കമ്പനി സായുധ സേനയും രണ്ട് പ്ലാറ്റൂൺ കേന്ദ്രസേനയും സുരക്ഷ ചുമതലക്കായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. പ്രവാസി വോട്ടർമാരുടെ പേരിൽ കള്ളവോട്ട് പരാതി ഉയരുന്നത് ഒഴിവാക്കാൻ ഇവരിൽ നിന്നും അസൽ പാസ്പോർട്ട് മാത്രമേ തിരിച്ചറിയൽ രേഖയായി സ്വീകരിക്കൂ എന്നും ജില്ലാ കലക്ടർ പറഞ്ഞു.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനായി ബൂത്തുകൾ സജ്ജം

Intro:
മഞ്ചേശ്വരം മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് ബൂത്തുകൾ സജ്ജമായി. കഴിഞ്ഞ തവണ കള്ളവോട്ടാരോപണമുയർന്ന മണ്ഡലത്തിൽ കർശന സുരക്ഷയാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.

Body:അതിർത്തി മേഖലകളിലെ
20 ബൂത്തുകളിൽ വെബ് കാസ്റ്റിങ് നടത്തും. ബാക്കിയുള്ള 178 ബൂത്തുകളിലും വീഡിയോ ചിത്രീകരണം നടത്തും.

ബൈറ്റ് - ജില്ലാ കലക്ടർ, സജിത്ത് ബാബു.

പോലീസ് സേനയ്ക്ക് പുറമെ ഒരു കമ്പനി ഇന്ത്യൻ റിസർവ് ബറ്റാലിയനും 4 കമ്പനി സായുധ സേനയും 2 പ്ലാറ്റൂൺ കേന്ദ്രസേനയും സുരക്ഷ ചുമതലക്കായി നിയോഗിച്ചിട്ടുണ്ട്.പ്രവാസി വോട്ടർമാരുടെ പേരിൽ കള്ളവോട്ട് പരാതി ഉയരുന്നത് ഒഴിവാക്കാൻ ഇവരിൽ നിന്നും അസൽ പാസ്പോർട്ട് മാത്രമേ തിരിച്ചറിയൽ രേഖയായി സ്വീകരിക്കൂ എന്നും ജില്ലാ കളക്ടർ പറഞ്ഞു.

ഇടിവി ഭാരത്
മഞ്ചേശ്വരം

Conclusion:
Last Updated : Oct 20, 2019, 8:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.