ETV Bharat / state

Manjeshwaram Election Bribery Case മഞ്ചേശ്വരം കോഴക്കേസ്‌; സുരേന്ദ്രന് തിരിച്ചടി, മുഴുവൻ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി

Manjeshwaram Election Bribery Case All Accused to Appear in Person : പ്രതികളോട് ഈ മാസം 25ന് ഹാജരാകാനാണ് കാസർകോട് ജില്ലാ സെഷൻസ് കോടതി നിർദേശം നൽകിയത്

manjeswar case bjp  Manjeshwaram Election Bribery Case  All Accused to Appear in Person  കെ സുരേന്ദ്രൻ  മഞ്ചേശ്വരം കോഴക്കേസ്‌  സുരേന്ദ്രന് തിരിച്ചടി  മുഴുവൻ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി  കോടതി കർശന നിർദേശം നൽകി  court gave strict instructions  K Surendran  Court asked all the accused to appear in person
Manjeshwaram Election Bribery Case
author img

By ETV Bharat Kerala Team

Published : Oct 10, 2023, 2:30 PM IST

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ വിടുതൽ ഹർജി പരിഗണിക്കാൻ കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള മുഴുവൻ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി (Manjeshwaram Election Bribery Case). പ്രതികളോട് ഈ മാസം 25ന് ഹാജരാകാനാണ് കാസർകോട് ജില്ലാ സെഷൻസ് കോടതി നിർദേശം നൽകിയത് (Court asked all the accused to appear in person). കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള പ്രതികൾ കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരായിരുന്നില്ല.

ഇതേ തുടർന്ന് പ്രതികള്‍ക്ക്‌ നേരത്തെ കോടതി കർശന നിർദേശം നൽകിയിരുന്നു. ഇതിനിടെ പ്രതികൾ കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചു. നിയമാനുസൃതമല്ലാതെ എടുത്ത കേസ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. വിടുതൽ ഹർജി നൽകിയതിനാൽ പ്രതികൾ നേരിട്ട് ഹാജരാകേണ്ടതില്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. പ്രതികൾ ഹാജരാകാതെ ഹർജി പരിഗണിക്കരുതെന്ന് പ്രോസിക്യൂഷനും വാദിച്ചു.

വിശദമായ വാദം കേട്ടതിന് ശേഷമാണ് കോടതി ഉത്തരവ്. ഈ മാസം 25 ന് മുഴുവൻ പ്രതികളും കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം. പ്രതികൾ ഹാജരായതിന് ശേഷം വിടുതൽ ഹർജിയിൽ കോടതി വിശദമായ വാദം കേൾക്കും. അതേസമയം സെഷൻസ് കോടതി ഉത്തരവിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ് പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിച്ചുവെന്നും ഇതിന് കോഴയായി രണ്ടരലക്ഷം രൂപയും മൊബൈൽഫോണും നൽകിയെന്നുമാണ് കേസ്. സുരേന്ദ്രനെ കൂടാതെ ബിജെപി മുൻ ജില്ലാ പ്രസിഡന്‍റ്‌ അഡ്വ. കെ ബാലകൃഷ്‌ണഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്‌, കെ മണികണ്‌ഠ റൈ, വൈ സുരേഷ്‌, ലോകേഷ്‌ നോഡ എന്നിവരാണ്‌ മറ്റു പ്രതികൾ.

ജില്ലാ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്‌. ബിഎസ്‌ പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി വി രമേശനാണ്‌ കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്‌തത്‌. കോടതി നിർദേശപ്രകാരം ബദിയടുക്ക പൊലീസാണ്‌ കേസെടുത്തത്‌. കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന്‌ കൈമാറുകയായിരുന്നു. എസ്‌ സി–എസ് ടി അതിക്രമവിരുദ്ധ നിയമപ്രകാരം ജാമ്യമില്ലാ കുറ്റമടക്കം ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.

സുന്ദരയ്ക്ക് ബിജെപി പ്രവർത്തകർ നൽകിയെന്ന് ആരോപിക്കുന്ന പണത്തിൽ ഒരു ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചതായി നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ലഭിച്ച പണം ചെലവായി എന്നായിരുന്നു സുന്ദര ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ പത്രിക പിൻവലിക്കാനായി സുന്ദരയ്‌ക്ക് ബിജെപി പ്രവർത്തകർ നൽകിയെന്ന് പറയുന്ന രണ്ടര ലക്ഷം രൂപയിൽ ഒരു ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.

സുഹൃത്തിന്‍റെ കൈവശം ഏൽപ്പിച്ച പണമാണ് ബാങ്കിൽ നിക്ഷേപിച്ചത്. തുടർന്ന് ബാങ്ക് വിവരങ്ങളും രേഖകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ബാക്കി വരുന്ന ഒന്നരലക്ഷം രൂപ കടം വീട്ടുന്നതിനും മറ്റുമായി ചെലവാക്കിയെന്നാണ് സുന്ദര അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്.

ALSO READ: 'കരുവന്നൂര്‍ നിക്ഷേപകന്‍റെ മരണത്തിനുത്തരവാദി സര്‍ക്കാര്‍' : കെ സുരേന്ദ്രന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.