ETV Bharat / state

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്; സുരക്ഷക്കായി അര്‍ധ സൈനിക വിഭാഗമെത്തി

author img

By

Published : Oct 11, 2019, 1:11 PM IST

Updated : Oct 11, 2019, 2:13 PM IST

മഞ്ചേശ്വരം മണ്ഡലത്തില്‍ തുടര്‍ച്ചയായി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ സേന റൂട്ട് മാര്‍ച്ച് നടത്തി.

ഉപതെരഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് അര്‍ധസൈനിക വിഭാഗമെത്തി

കാസര്‍കോട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ സുരക്ഷക്കായി അര്‍ധസൈനിക വിഭാഗമെത്തി. മൂന്ന് കമ്പനി അര്‍ധ സൈനികരാണ് മഞ്ചേശ്വരത്ത് എത്തിയത്. തുടര്‍ച്ചയായി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ ഹൊസങ്കടി, ഉപ്പള, ബന്തിയോട് എന്നിവിടങ്ങളില്‍ സേന റൂട്ട് മാര്‍ച്ചും നടത്തി. പ്രശ്‌നസാധ്യത ബൂത്തുകളിലും തെരഞ്ഞെടുപ്പ് ദിവസം സുരക്ഷക്കായി അര്‍ധസൈനികരെ നിയോഗിക്കും.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്; സുരക്ഷക്കായി അര്‍ധ സൈനിക വിഭാഗമെത്തി

അതിര്‍ത്തി മേഖലകളിലെ പതിവ് കുറ്റവാളികള്‍, ദീര്‍ഘകാലമായി തീര്‍പ്പ് കല്‍പ്പിക്കാത്ത കേസുകളിലെ കുറ്റവാളികള്‍, സജീവ അന്തര്‍ സംസ്ഥാന കുറ്റവാളികള്‍ എന്നിവരുടെ വിവരങ്ങള്‍ കാസര്‍കോട്-ദക്ഷിണ കന്നഡ ജില്ലകള്‍ പരസ്‌പരം കൈമാറി. ഇരുജില്ലകളെയും ബന്ധിപ്പിക്കുന്ന വാഹനഗതാഗതമുള്ള പാതകളില്‍ ചെക്ക് പോസ്റ്റ് സ്ഥാപിച്ച് പരിശോധനകള്‍ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Intro:
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് അര്‍ധ സൈനിക വിഭാഗമിറങ്ങി. മണ്ഡലത്തില്‍ തുടര്‍ച്ചയായി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രധാന കേന്ദ്രങ്ങളിര്‍ റൂട്ട് മാര്‍ച്ച് നടത്തി.

Body:മൂന്ന് കമ്പനി അര്‍ധ സൈനികരാണ് മഞ്ചേശ്വരത്ത് സുരക്ഷാ ചുമതലക്കായി എത്തിയത്. തുടര്‍ന്ന് ഹൊസങ്കടി, ഉപ്പള, ബന്തിയോട് എന്നിവിടങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്തി. ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നേരത്തെ തന്നെ അര്‍ധസൈനികരെ മണ്ഡലത്തില്‍ വിന്യസിച്ചത്. പ്രശ്‌നസാധ്യത ബൂത്തുകളിലും തിരഞ്ഞെടുപ്പ് ദിവസം അര്‍ധസൈനികരെ നിയോഗിക്കും.

ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ കാസര്‍കോട്, ദക്ഷിണ കന്നഡ ജില്ലകളിലെ മേധാവികള്‍ കൂടിക്കാഴ്ച നടത്തി. അതിര്‍ത്തി മേഖലകളിലെ പതിവ് കുറ്റവാളികള്‍, ദീര്‍ഖകാലമായി തീര്‍പ്പ് കല്‍പ്പിക്കാത്ത കേസുകളിലെ കുറ്റവാളികള്‍, സജീവ അന്തര്‍ സംസ്ഥാന കുറ്റവാളികള്‍ എന്നീ വിവരങ്ങള്‍ ഇരു ജില്ലാ ഭരണകൂടങ്ങളും പരസ്പരം കൈമാറി. ഇരുജില്ലകളെയും ബന്ധിപ്പിക്കുന്ന വാഹനഗതാഗതം ഉള്ള പാതകളില്‍ ചെക് പോസ്റ്റ് സ്ഥാപിച്ച് പരിശോധനകള്‍ കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Conclusion:ഇടിവി ഭാരത്
കാസര്‍കോട്
Last Updated : Oct 11, 2019, 2:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.