കാസർകോട് : ബധിരയും മൂകയുമായ 15കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ. ഉപ്പള സ്വദേശി സുരേഷിനെതിരെ (45) കാസർകോട് അഡീഷണൽ ജില്ല സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 2015 സെപ്‌റ്റംബർ 22നാണ് പെൺകുട്ടിയെ പ്രതി വീട്ടിൽ അതിക്രമിച്ചുകയറി കെട്ടിയിട്ട് പീഡിപ്പിച്ചത്.
പോക്സോ, ബലാത്സംഗം, അതിക്രമിച്ചുകയറൽ തുടങ്ങിയ വകുപ്പുകളാണ് സുരേഷിനെതിരായി ചുമത്തിയത്. മഞ്ചേശ്വരം സിഐ ആയിരുന്ന പി പ്രമോദാണ് കേസ് അന്വേഷിച്ചത്. അതിജീവിതയ്‌ക്ക് വേണ്ടി പ്രോസിക്യൂട്ടർ പ്രകാശ് അമ്മണ്ണായാണ് ഹാജരായത്.