കാസർകോട്: മയക്കുമരുന്ന് കൈവശം വെച്ചതിന് യുവാവിനെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര തൊട്ടിയിലെ ഇംത്യാസിനെയാണ് ബേക്കല്‍ എസ് ഐ അജിത്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും ഒമ്പത് ഗ്രാം മാരകമായ എംഡിഎംഎ മയക്ക് മരുന്ന് പിടിച്ചെടുത്തു.
വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് എസ് ഐയും സംഘവും ക്വാര്‍ട്ടേഴ്സ് വളഞ്ഞ് ഇംത്യാസിനെ പിടികൂടിയത്. മോഷണകേസ് പ്രതിയായ ഇംത്യാസ് വില്പനയ്ക്കായാണ് മയക്കുമരുന്ന് കൈവശം വച്ചതെന്ന് പോലീസ് അറിയിച്ചു.എ എസ് ഐ മനോജ്, വിനയന്‍, പ്രശാന്ത്, രമ്യ, പ്രജിത് എന്നിവരും റെയ്ഡിന് നേതൃത്വം നല്‍കിയ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.