ETV Bharat / state

നിക്ഷേപ തട്ടിപ്പ് കേസ്; പൂക്കോയ തങ്ങൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്‌ - jewelry investment fraud

റിമാൻഡിലായ എം.സി ഖമറുദീൻ എം.എൽ.എയെ കസ്റ്റഡിയിൽ വിട്ടു കിട്ടാനുള്ള അപേക്ഷയും ഒപ്പം ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കും.

fashion Gold investment fraud case  look out notice pookoya thangal  ഫാഷൻ ഗോൾഡ് എംഡി ടി.കെ പൂക്കോയ തങ്ങൾ  നിക്ഷേപത്തട്ടിപ്പ് കേസ് പൂക്കോയ തങ്ങൾ  jewelry investment fraud  look out notice jewelry investment fraud
പൂക്കോയ തങ്ങൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്‌
author img

By

Published : Nov 8, 2020, 7:36 PM IST

Updated : Nov 8, 2020, 8:10 PM IST

കാസർകോട്: നിക്ഷേപ തട്ടിപ്പ് കേസ് പ്രതി ഫാഷൻ ഗോൾഡ് എംഡി ടി.കെ പൂക്കോയ തങ്ങൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്‌ പുറപ്പെടുവിച്ചു. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട പൂക്കോയ തങ്ങൾ ഒളിവിൽ പോയെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് നടപടി. തങ്ങൾ, മകൻ ഹിഷാം, ജ്വല്ലറി ജനറൽ മാനേജരായിരുന്ന സൈനുൽ ആബിദ് എന്നിവർക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം റിമാൻഡിലായ എം.സി ഖമറുദീൻ എം.എൽ.എയെ കസ്റ്റഡിയിൽ വിട്ടു കിട്ടാനുള്ള അപേക്ഷയും ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കും.

ജ്വല്ലറിക്കായി സമാഹരിച്ച തുക എങ്ങോട്ട് പോയെന്നു കണ്ടെത്താൻ നീക്കം നടത്തുകയാണ് പ്രത്യേക അന്വേഷണ സംഘം. ഇതിന്‍റെ ഭാഗമായി കമ്പനി ചെയർമാനായ ഖമറുദ്ദീനെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് വിലയിരുത്തൽ. ഖമറുദ്ദീന്‍റെ സാമ്പത്തിക ഇടപാടുകളും ബിനാമി പേരിൽ ഭൂമി വാങ്ങിയതടക്കമുള്ള കാര്യങ്ങളിലും കൂടുതൽ വിവരങ്ങൾ തേടാനാണ് കസ്റ്റഡി ആവശ്യപ്പെടുന്നത്. ഖമറുദ്ദീനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് റിമാൻഡ് റിപ്പോർട്ടിൽ അന്വേഷണ സംഘം സൂചിപ്പിച്ചിരിക്കുന്നത്. കേസിനെ അട്ടിമറിക്കാൻ ശേഷിയുള്ള ഖമറുദ്ദീന് ജാമ്യം അനുവദിക്കരുതെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

Last Updated : Nov 8, 2020, 8:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.