ETV Bharat / state

ഉപതെരഞ്ഞെടുപ്പിനൊരുങ്ങി മഞ്ചേശ്വരം; ഭാഷാ-സമുദായ സ്വാധീനങ്ങൾ നിര്‍ണായകം

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ മഞ്ചേശ്വരത്ത് മുന്നണികൾ സ്ഥാനാര്‍ഥികളുടെ ആരംഭിച്ചിരുന്നു

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലേക്ക്; ഭാഷാ-സമുദായ സ്വാധീനങ്ങൾ നിര്‍ണായകം
author img

By

Published : Sep 23, 2019, 11:16 AM IST

കാസർകോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ മണ്ഡലത്തിൽ നിർണായകമാകുന്നത് ഭാഷാ-സമുദായ സ്വാധീനങ്ങളാണ്. തുളുനാടിന്‍റെ തുടിപ്പറിയുന്ന സ്ഥാനാർഥികളെ മുന്നണികൾ രംഗത്തിറക്കാനാണ് സാധ്യതയും ചർച്ചകളും. പ്രാദേശിക വാദമില്ലെന്ന് പറയുമ്പോഴും 'ഭാഷ' മഞ്ചേശ്വരത്ത് പ്രധാന ഘടകമാണ്. കന്നഡ ഭാഷ സംസാരിക്കുന്ന വോട്ടർമാരാണ് മഞ്ചേശ്വരം മണ്ഡലത്തിൽ ഭൂരിപക്ഷവും. അതുകൊണ്ട് തന്നെ അടിയുറച്ച രാഷ്ട്രീയ വോട്ടുകൾക്കൊപ്പം ഭാഷാ വോട്ടുകൾ കൂടി ഒപ്പം ചേർക്കാനാണ് മുന്നണികളുടെ ശ്രമം. പാലാ ഉപതെരഞ്ഞെടുപ്പിന് ശേഷം സ്ഥാനാർഥി പ്രഖ്യാപനം വരുന്നതോടെ മണ്ഡലം തെരഞ്ഞെടുപ്പ് ചൂടിലാകും.

ഭാഷാ വികാരത്തിൽ ഒരു സ്ഥാനാർഥി എതിരില്ലാതെ കേരള നിയമസഭയിലെത്തിയ ചരിത്രവും മണ്ഡലത്തിന് പറയാനുണ്ട്. 1957 ഫെബ്രുവരി 28 ലെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ കർണാടക സമിതിയുടെ പിന്തുണയിൽ മത്സരത്തിനിറങ്ങിയ എ. ഉമേഷ് റാവുവിന് എതിരാളികളുണ്ടായില്ല. ഇതുവരെ നടന്ന 15 തെരഞ്ഞെടുപ്പുകളിലായി മഞ്ചേശ്വരത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച ഏഴ് പേരും കന്നഡ ഭാഷ കൈകാര്യം ചെയ്യുന്നവരായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
കോൺഗ്രസ്, ലീഗ്, സി പി ഐ, സി പി എം പ്രതിനിധികൾ ജയിച്ച് കയറിയെങ്കിലും ഭാഷക്കൊപ്പം സാമുദായിക വോട്ടുകളും മഞ്ചേശ്വരത്ത് പ്രധാന ഘടകമാണ്. ഭൂരിപക്ഷം ഹിന്ദു വോട്ടുകളാണ് മഞ്ചേശ്വരത്ത്. ക്രിസ്ത്യൻ വിഭാഗത്തിനും ചെറുതല്ലാത്ത വോട്ടുകളുണ്ട്.

Intro:മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ മണ്ഡലത്തിൽ നിർണായകമാകുന്നത് ഭാഷാ-സമുദായ സ്വാധീനങ്ങൾ. അത് കൊണ്ട് തന്നെ തുളുനാടിന്റെ തുടിപ്പറിയുന്ന സ്ഥാനാർഥികളെ മുന്നണികൾ രംഗത്തിറക്കാനാണ് സാധ്യതയും ചർച്ചകളും.
പാലാ ഉപതെരഞ്ഞെടുപ്പിനു ശേഷം സ്ഥാനാർത്ഥി പ്രഖ്യാപനം കൂടി വരുന്നതോടെ മണ്ഡലം തെരഞ്ഞെടുപ്പ് ചൂടിലാകും.

Body:ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുൻപ് തന്നെ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിനായുള്ള ചർച്ചകൾ മുന്നണികൾ ആരംഭിച്ചിരുന്നു. പ്രാദേശിക വാദമില്ലന്ന് പറയുമ്പോഴും ഭാഷ മഞ്ചേശ്വരത്ത് പ്രധാന ഘടകമാണ്.ഭൂരിപക്ഷവും കന്നഡ ഭാഷ സംസാരിക്കുന്ന വോട്ടർമാരാണ് മഞ്ചേശ്വരം മണ്ഡലത്തിൽ. അത് കൊണ്ട് തന്നെ അടിയുറച്ച രാഷ്ട്രീയ വോട്ടുകൾക്കൊപ്പം ഭാഷാ വോട്ടുകൾ കൂടി ഒപ്പം ചേർക്കാനും മുന്നണികൾ ശ്രമിക്കുന്നുണ്ട്.
ഭാഷാ വികാരത്തിൽ ഒരു സ്ഥാനാർഥി എതിരില്ലാതെ കേരള നിയമസഭയിലെത്തിയ ചരിത്രവും മണ്ഡലത്തിന് പറയാനുണ്ട്. 1957 ഫിബ്രവരി 28 ലെ ആദ്യ നിയമസഭ തിരഞ്ഞെടുപ്പിൽ കർണാടക സമിതിയുടെ പിന്തുണയിൽ മത്സരത്തിനിറങ്ങിയ എ.ഉമേഷ് റാവുവിന് എതിരാളികളുണ്ടായില്ല. ഇതു വരെ നടന്ന 15 തിരഞ്ഞെടുപ്പുകളിലായി മഞ്ചേശ്വരത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച ഏഴ് പേരും കന്നഡ ഭാഷ കൈകാര്യം ചെയ്യുന്നവരായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
കോൺഗ്രസ്, ലീഗ്, സി.പി.ഐ, സി പി എം പ്രതിനിധികൾ ജയിച്ചു കയറിയെങ്കിലും ഭാഷയ്ക്കൊപ്പം സാമുദായിക വോട്ടുകളും മഞ്ചേശ്വരത്ത് പ്രധാന ഘടകമാണ്.ഭൂരിപക്ഷം ഹിന്ദു വോട്ടുകളാണ് മഞ്ചേശ്വരത്ത്.ക്രിസ്ത്യൻ വിഭാഗത്തിനും ചെറുതല്ലാത്ത വോട്ടുകളുണ്ട്.Conclusion:ഇടിവി ഭാരത്
കാസർകോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.