ETV Bharat / state

55 വർഷത്തെ നിയപോരാട്ടത്തിന് സമാപ്‌തി: ഭൂമി പതിച്ച് നൽകാൻ ഹൈക്കോടതി ഉത്തരവ് - 'കുംകി ഭൂമി

ഹർജിക്കാരിയായ കാസർകോട്ടെ വീട്ടമ്മക്ക് ഒരു മാസത്തിനകം ഭൂമി പതിച്ച് നൽകണമെന്ന് ഹൈക്കോടതി.

നിയമ പോരാട്ടത്തിന് പരിസമാപ്തി
author img

By

Published : Jun 29, 2019, 6:14 PM IST

Updated : Jun 29, 2019, 7:32 PM IST

കാസർകോട്: രണ്ടര ഏക്കർ ഭൂമി പതിച്ച് കിട്ടാൻ അഞ്ചര പതിറ്റാണ്ടുകാലം നടത്തിയ നിയമ പോരാട്ടത്തിന് പരിസമാപ്‌തി. കാസർകോട് വില്ലേജിലെ 2.55 ഏക്കർ 'കുംകി ഭൂമി' പതിച്ച് കിട്ടാൻ അരനൂറ്റാണ്ട് മുമ്പ് കൈവശക്കാരൻ നൽകിയ അപേക്ഷയിലാണ് ഹൈക്കോടതി വിധിയുണ്ടായത്. ഹർജിക്കാരിയായ കാസർകോട്ടെ വീട്ടമ്മക്ക് ഒരു മാസത്തിനകം ഭൂമി പതിച്ച് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

'കുംകി ഭൂമി' പതിച്ച് കിട്ടാൻ അരനൂറ്റാണ്ടത്തെ നിയപോരാട്ടത്തിന് സമാപ്‌തി

മുമ്പ് മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന ദക്ഷിണ കനറ ജില്ലയിലുൾപ്പെട്ട കാസർകോട് വില്ലേജിലെ ഭൂമിയാണ് 'കുംകി ഭൂമി'. സ്വകാര്യ ഭൂമിയോട് ചേർന്ന് 100 വാരക്കുള്ളില്‍ വരുന്നതും സർക്കാരിന്‍റെ കണക്കിൽ പെടാത്തതുമായ പാഴ് ഭൂമിയിൽ സമീപഭൂമിയുടെ ഉടമക്ക് 'കുംകി' അവകാശമുണ്ട്. 'കുംകി' അവകാശം ഉന്നയിച്ച് ഭൂമി പതിച്ചു കിട്ടാൻ 1964 ജൂൺ എട്ടിന് അപേക്ഷ നൽകിയ കാസർകോട് അണങ്കൂർ സ്വദേശി കെ കണ്ണന്‍റെ ഭാര്യ കെ ബി രോഹിണിയുടെ ഹർജിയിലാണ് അഞ്ചര പതിറ്റാണ്ടിന് ഇപ്പുറം ഹൈക്കോടതി വിധിയുണ്ടായത്. 92 വയസായ രോഹിണി ഇപ്പോൾ കിടപ്പിലാണ്. 1958 മുതൽ കൈവശമുള്ള 'കുംകി' ഭൂമി പതിച്ച് കിട്ടാനുള്ള കണ്ണന്‍റെ അർഹത നിരസിക്കാനാവില്ലെന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്‍റെ വിലയിരുത്തല്‍.

Intro:Body:

രണ്ടര ഏക്കർ ഭൂമി പതിച്ചു കിട്ടാൻ അഞ്ചര പതിറ്റാണ്ടുകാലം നടത്തിയ നിയമ പോരാട്ടത്തിന് പരിസമാപ്തി. കാസർഗോഡ് വില്ലേജിലെ 2.55 ഏക്കർ 'കുംകി ഭൂമി' പതിച്ചു കിട്ടാൻ അരനൂറ്റാണ്ട് മുൻപ് കൈവശക്കാരൻ നൽകിയ അപേക്ഷയിലാണ് ഹൈക്കോടതി വിധിയുണ്ടായത്. ഹര്ജിക്കറിയായ കാസർഗോട്ടെ വീട്ടമ്മയ്ക്ക് ഒരു മാസത്തിനകം ഭൂമി പതിച്ചു നൽകണമെന്ന് ഹൈക്കോടതി വിധിയെഴുതി.

വി.ഒ

മുൻപ് മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന ദക്ഷിണ കാനറ ജില്ലയിലുൾപ്പെട്ട കാസർഗോഡ് വില്ലേജിലെ പ്രത്യേക തരം ഭൂമിയാണ് കുംകി ഭൂമി. സ്വകാര്യ ഭൂമിയോട് ചേർന്ന് 100 വാരയ്ക്കുള്ളിൽ വരുന്നതും സർക്കാരിന്റെ കണക്കിൽ പെടാത്തതുമായ പാഴ് ഭൂമിയിൽ സമീപഭൂമിയുടെ ഉടമയ്ക്ക് കുംകി അവകാശമുണ്ട്.

കുംകി അവകാശം ഉന്നയിച്ച് ഭൂമി പതിച്ചു കിട്ടാൻ 1964 ജൂൺ 8ന് അപേക്ഷ നൽകിയ കാസർഗോഡ് അണങ്കൂർ സ്വദേശി കെ കണ്ണന്റെ ഭാര്യ കെ.ബി രോഹിണിയുടെ ഹർജിയിൽ ആണ് അഞ്ചര പതിറ്റാണ്ടിനു ഇപ്പുറം  ഹൈക്കോടതി വിധി കൽപ്പിച്ചത്.

92 വയസായ രോഹിണി ഇപ്പോൾ കിടപ്പിലാണ്.

ബൈറ്റ് - ജനാർദ്ദനൻ, മകൻ

1964ൽ തുടങ്ങിയ നിയമ പോരാട്ടം 55 വർഷങ്ങൾക്ക് ശേഷമാണ് വിജയം നേടിയത്.1958 മുതൽ കൈവശമുള്ള കുംകി ഭൂമി പതിച്ചു കിട്ടാനുള്ള കണ്ണന്റെ അർഹത നിരസിക്കാനാവില്ലെന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ വിധി. ഒരു മാസത്തിനകം ഭൂമി പതിച്ചു നല്കാൻ ആണ് ഉത്തരവ്. 

Conclusion:
Last Updated : Jun 29, 2019, 7:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.