കാസർകോട്: മന്ത്രി കെ .ടി ജലീലും എം. സി കമറുദ്ദീനും രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ച പ്രവർത്തകർ കാസർകോട് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. പ്രകടനവുമായെത്തിയ പ്രവർത്തകർ ബാരിക്കേഡിന് മുകളിലേക്ക് കയറിയതോടെ പൊലീസ് ബലം പ്രയോഗിച്ചു. തുടർന്ന് ബാരിക്കേഡുകൾ മറിച്ചിടാനും ശ്രമം നടന്നു. ദേശീയ സമിതി അംഗം പ്രമീള സി നായക്, ജില്ലാ ഭാരവാഹികളായ ജനനി, രൂപവാണി ആർ ഭട്ട് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം വേലായുധൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
കെ ടി ജലീലിന്‍റെ രാജി;കാസർകോട് കലക്ടറേറ്റിലേക്ക് മഹിളാ മോർച്ച മാർച്ച് - കാസർകോട്
പ്രകടനവുമായെത്തിയ പ്രവർത്തകർ ബാരിക്കേഡിന് മുകളിലേക്ക് കയറിയതോടെ പൊലീസ് ബലം പ്രയോഗിച്ചു.