ETV Bharat / state

കാസർകോട് ഗസ്റ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധവുമായി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍, അകത്ത് അവലോകന യോഗവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും - KSRTC Employees Protest Against CM

KSRTC Employees Protest Against Government നവകേരള സദസിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ പ്രതിഷേധിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി

ksrtc prathishedham  കെഎസ്ആര്‍ടിസി  കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം  കാസർകോട് പ്രതിഷേധം  നവകേരള സദസ്  മുഥ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ പ്രതിഷേധം  കാസർകോട് ഗസ്റ്റ് ഹൗസിന് സമീപം പ്രതിഷേധം  Navakerala Sadas  Ministers Arrived At Navakerala Sadas Kasaragod  KSRTC Employees Protest Against CM  Navakerala Sadas Kasaragod
KSRTC Employees Protest Against Government
author img

By ETV Bharat Kerala Team

Published : Nov 18, 2023, 1:46 PM IST

മുഖ്യമന്ത്രിയും മന്ത്രിമാരും കാസർകോട്, പ്രതിഷേധവുമായി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍

കാസര്‍കോട് : സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസിൽ (Navakerala Sadas Kasaragod ) പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും തങ്ങിയ കാസർകോട് ഗസ്റ്റ് ഹൗസിന് സമീപം പ്രതിഷേധവുമായി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ (KSRTC Employees Protest). ഐഎന്‍ടിയുസി പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. 'ആനവണ്ടിയെ കാളവണ്ടി യുഗത്തിലേക്ക് എത്തിച്ച നവകേരള ഭരണത്തിന് പട്ടിണിയില്‍ കഴിയുന്ന കെഎസ്‌ആര്‍ടിസി തൊഴിലാളികളുടെ പ്രണാമം' എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. മുഖ്യമന്ത്രി കാസര്‍കോട് ഗസ്റ്റ്‌ ഹൗസില്‍ എത്തി നിമിഷങ്ങള്‍ക്കുള്ളിലാണ് പ്രതിഷേധവുമായി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ രംഗത്തെത്തിയത്. മന്ത്രിമാരും ഈ സമയം ഗസ്റ്റ്‌ ഹൗസിൽ ഉണ്ടായിരുന്നു.

കാസർകോട് ഗസ്റ്റ്‌ ഹൗസിൽ അവലോകന യോഗം: നവകേരള സദസ് ആരംഭിക്കുന്നതിന് മുൻപായി കാസർകോട് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി മന്ത്രിമാരുമായി അവലോകന യോഗം ചേർന്നു. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയിൽ വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ് ഉദ്‌ഘാടനം ചെയ്യും. റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ ആദ്യ പരിപാടി ആയതിനാൽ വലിയ ജന പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ഡിസംബർ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപനം.

മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്‍റെ ഭാഗമായി പര്യടനം നടത്തും. സ്വാതന്ത്ര്യസമര സേനാനികൾ, വെറ്ററൻസ്, വിവിധ മേഖലകളിലെ പ്രമുഖർ, തെരഞ്ഞെടുക്കപ്പെട്ട മഹിള, യുവജന, കോളജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ പ്രതിഭകൾ, കലാകാരൻമാർ, സെലിബ്രിറ്റികൾ, അവാർഡ് ജേതാക്കൾ, തെയ്യം കലാകാരൻമാർ, സാമുദായിക സംഘടന നേതാക്കൾ, മുതിർന്ന പൗരൻമാരുടെ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ മണ്ഡലം സദസിലെ പ്രത്യേക ക്ഷണിതാക്കളാകും.

നവകേരള സദസ് നടക്കുന്ന ദിവസങ്ങളിൽ രാവിലെ ഒൻപത് മണിക്ക് ഓരോ മണ്ഡലത്തിലെയും പ്രത്യേക ക്ഷണിതാക്കളുമായി കൂടിക്കാഴ്‌ച നടക്കും. തുടർന്ന് വിവിധ മണ്ഡലങ്ങളിലെ സദസുകളിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രതിരിക്കും. ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിന് ഓരോ വേദിയിലും സംവിധാനമുണ്ടാവും.

നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുമ്പ് മുതൽ പരാതികൾ സ്വീകരിച്ചു തുടങ്ങും. മുഴുവൻ പരാതികളും സ്വീകരിക്കുന്നതു വരെ കൗണ്ടറുകൾ പ്രവർത്തിക്കും. പരാതികൾ സമർപ്പിക്കുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ കൗണ്ടറുകളിൽ പ്രദർശിപ്പിക്കും. മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകൾ ഒരുക്കും. ലഭിക്കുന്ന പരാതികൾ വേഗത്തിൽ തീർപ്പാക്കാനുള്ള സംവിധാനമാണ് നിശ്ചയിച്ചിട്ടുള്ളത്.

എല്ലാ പരാതികൾക്കും കൈപ്പറ്റ് രസീത് നൽകും. പരാതി തീർപ്പാകുന്ന മുറയ്‌ക്ക് തപാലിൽ അറിയിക്കുകയും ചെയ്യും. പരാതികളുടെ സ്ഥിതി www.navakeralasadas.kerala.gov.inൽ നിന്ന് രസീത് നമ്പരോ പരാതിയിലുള്ള മൊബൈൽ നമ്പറോ നൽകിയാൽ ലഭ്യമാകും. പരാതികളിൽ രണ്ടാഴ്‌ചയ്ക്കുള്ളിലും കൂടുതൽ നടപടിക്രമം ആവശ്യമെങ്കിൽ പരമാവധി നാലാഴ്‌ചയ്ക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥർ തീരുമാനം എടുക്കും.

സംസ്ഥാനതലത്തിൽ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ ജില്ല ഓഫിസർമാർ വകുപ്പ് തല മേധാവി മുഖേന റിപ്പോർട്ട് സമർപ്പിക്കും. ഇത്തരം പരാതികൾ 45 ദിവസത്തിനകം തീർപ്പാക്കും. അപേക്ഷകന് ഇടക്കാല മറുപടിയും നൽകും. ഓരോ നിയമസഭ മണ്ഡലത്തിലും എ. എൽ. എമാരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘാടക സമിതികൾ പ്രവർത്തിക്കുന്നുണ്ട്. ഇതോടൊപ്പം തദ്ദേശസ്ഥാപന പ്രതിനിധികൾക്കും ചുമതല നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.