കാസർകോട് : ബേക്കലിൽ റെയില്‍പാളത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ വൈദ്യുതിവകുപ്പ് ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു (kseb employee dies after being hit by train). ചിത്താരി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിലെ മീറ്റര്‍ റീഡര്‍ പെരിയ കായക്കുളം സ്വദേശി ശരണ്‍ (26) ആണ് മരിച്ചത്. ബേക്കല്‍ ചേറ്റുകുണ്ടിലാണ് സംഭവം (train hit man in chettukund).
Also read: കളനാട് റെയിൽവേ സ്റ്റേഷനുണ്ട്,യാത്രക്കാരും ; പക്ഷേ ട്രെയിൻ നിർത്തില്ല
ജോലിയുടെ ഭാഗമായി ചേറ്റുകുണ്ടിലെത്തിയ ശരണ്‍ റെയില്‍പാളത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പേ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട്ടെ ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.