ETV Bharat / state

നൂറുമേനി കൊയ്‌ത് കൊളവയലിലെ കാര്‍ഷിക വികസന സമിതി - കൊളവയൽ കാര്‍ഷിക വികസന സമിതി

വിളവെടുപ്പ് പൂര്‍ത്തിയായാല്‍ ലഭിക്കുന്ന നെല്ല് സപ്ലൈകോയുടെ നെല്ല് സംഭരണ കേന്ദ്രത്തിന് കൈമാറുവാനാണ് കാര്‍ഷിക വികസന സമിതിയുടെ തീരുമാനം.

kolavayal  Kolavayal agricultural development Committee s  കൊളവയൽ കാര്‍ഷിക വികസന സമിതി  നെല്‍കൃഷി
നൂറുമേനി കൊയ്‌ത് കൊളവയലിലെ കാര്‍ഷിക വികസന സമിതി
author img

By

Published : Apr 10, 2021, 11:54 PM IST

കാസർകോട്: നെല്‍കൃഷിയില്‍ നൂറുമേനി കൊയ്‌ത് കാഞ്ഞങ്ങാട് കൊളവയലിലെ കാര്‍ഷിക വികസന സമിതി. 30 വര്‍ഷമായി തരിശായി കിടന്ന പാടശേഖരത്തിലാണ് സമിതി കൃഷി ഇറക്കിയത്. കുളവാഴയും മാലിന്യങ്ങളും നിറഞ്ഞിരുന്ന പാടശേഖരം ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് സമിതി കൃഷിയോഗ്യമാക്കിയത്.

നൂറുമേനി കൊയ്‌ത് കൊളവയലിലെ കാര്‍ഷിക വികസന സമിതി

നാലുമാസം മുമ്പാണ് ജയ നെല്‍വിത്ത് ഉപയോഗിച്ച് കൃഷി ആരംഭിച്ചത്. ജൈവരീതിയാണ് കൃഷിയിലുടനീളം പിന്തുടർന്നത്. നാലു ദിവസത്തിനുള്ളില്‍ വിളവെടുപ്പ് പൂര്‍ത്തിയാക്കുമെന്നും 9000 കിലോ നെല്ല് പ്രതീക്ഷിക്കുന്നതായും സമിതി പറഞ്ഞു. വിളവെടുപ്പ് പൂര്‍ത്തിയായാല്‍ ലഭിക്കുന്ന നെല്ല് സപ്ലൈകോയുടെ നെല്ല് സംഭരണ കേന്ദ്രത്തിന് കൈമാറുവാനാണ് കാര്‍ഷിക വികസന സമിതിയുടെ തീരുമാനം. നെല്‍കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി ശോഭ നിര്‍വഹിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.