കാസര്‍കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളേയും വിജയത്തേയും പ്രകീര്‍ത്തിച്ച് എഴുതിയ ഫേസ്ബുക്ക് കുറിപ്പിനെ ബന്ധപ്പെടുത്തി താന്‍ ബിജെപിയില്‍ ചേരാന്‍ പോകുന്നുവെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്ന് എ പി അബ്ദുള്ളക്കുട്ടി.
പോസ്റ്റില്‍ മോദിയുടെ വികസന പ്രവര്‍ത്തനങ്ങളെയാണ് പ്രശംസിച്ചത്. ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവച്ച ആശയം ചര്‍ച്ച ചെയ്യാതെ മറ്റ് കാര്യങ്ങള്‍ പറഞ്ഞ് വിഷയം വിവാദമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. കുറിപ്പില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു. താന്‍ നേരത്തെ പിണറായി വിജയന്‍റെ വികസന പ്രവര്‍ത്തനങ്ങളെയും പ്രശംസിച്ചിരിന്നു. എന്നും വികസന നയത്തിനൊപ്പമാണ് താനെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.