കാസർകോട്: അണങ്കൂരിൽ മണ്ണെണ്ണ ഗോഡൗണിന് തീപിടിച്ചു. കാസർകോട് സ്വദേശിയായ മുനീർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തിൽ പ്രവർത്തിച്ച ഗോഡൗണിനാണ് തീ പിടിച്ചത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
അപകട സമയത്ത് ഗോഡൗണിൽ ഉണ്ടായിരുന്ന തൊഴിലാളികൾ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ആറ് ബാരലുകളിൽ സൂക്ഷിച്ച മണ്ണെണ്ണയ്ക്കാണ് തീ പിടിച്ചത്. തീ പടരുന്ന ഘട്ടത്തിൽ തന്നെ സമീപത്തെ വീടുകളിൽ നിന്ന് ആൾക്കാരെ മാറ്റിയിരുന്നു.
അഗ്നിരക്ഷ സേനയുടെ മൂന്ന് യൂണിറ്റുകളെത്തി തീ അണച്ചെങ്കിലും കെട്ടിടം പൂർണമയും കത്തി നശിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.