കാസര്‍കോട്: കൊവിഡ് ധനസമഹാരണ മാർഗമാക്കി സർക്കാർ മാറ്റുകയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. പൊലീസ് ഉൾപ്പെടെയുള്ള വിവിധ തലങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ടാർഗറ്റ് നിശ്ചയിച്ച് വ്യാപരികളിൽ നിന്നും അന്യായമായി പിഴ ഈടാക്കുകയാണെന്നും കെവിവിഇഎസ് ആരോപിച്ചു.
ദേശീയപാത വികസനത്തിന്‍റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം. പ്രളയ സെസ് പിൻവലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വ്യാപാര ദ്രോഹ നടപടികൾ തുടരുകയാണ്. ഇതിൽ പ്രതിഷേധിച്ച് വിവിധ കേന്ദ്രങ്ങളിൽ വ്യാപാരികൾ നവംബർ മൂന്നിന് ധർണ നടത്തും. അഞ്ച് പേരടങ്ങുന്ന സംഘമായി സർക്കാർ ഓഫീസുകൾക്ക് മുന്നിലാണ് ധർണ സംഘടിപ്പിക്കുക.