ETV Bharat / state

പതാക തലകീഴായി ഉയര്‍ത്തിയ സംഭവം: രണ്ടു പൊലീസുകാർക്കെതിരെ നടപടി - minister ahamed devarkovil national flag

സംഭവത്തിൽ രണ്ടു പൊലീസുകാർക്ക് വീഴ്‌ച സംഭവിച്ചതായാണ് റിപ്പോർട്ട്

ദേശീയ പതാക തലകീഴായി ഉയര്‍ത്തി ദേശീയ പതാക പൊലീസുകാർക്കെതിരെ നടപടി മന്ത്രി അഹമ്മദ്‌ ദേവർകോവിൽ ദേശീയ പതാക ദേശീയപതാക തലകീഴായി ഉയർത്തി റിപ്പോർട്ട് kerala minister unfurls national flag upside down minister ahamed devarkovil national flag kasaragod national flag hoisted upside down report
ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം: രണ്ടു പൊലീസുകാർക്കെതിരെ നടപടി, റിപ്പോർട്ട് സമർപ്പിച്ചു
author img

By

Published : Jan 26, 2022, 8:04 PM IST

Updated : Jan 27, 2022, 4:17 PM IST

കാസർകോട്: ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തിൽ രണ്ടു പൊലീസുകാർക്ക് വീഴ്‌ച സംഭവിച്ചതായി റിപ്പോർട്ട്. എആർ ക്യാമ്പിലെ ഗ്രേഡ് എസ്ഐ നാരായണൻ, സിവിൽ പൊലീസ് ഓഫിസർ ബിജുമോൻ എന്നിവർക്കെതിരെയാണ് റിപ്പോർട്ട്. ഇവർക്കെതിരെ വകുപ്പ് തല നടപടി എടുക്കാനും ഉത്തരവായി. രണ്ടുപേരെയും സസ്പെൻഡ് ചെയ്തേക്കും.

സംഭവം സംബന്ധിച്ച വിശദമായ റിപ്പോർട്ട് എഡിഎം ലാൻഡ് റവന്യൂ കമ്മിഷണർക്ക് കൈമാറിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാകും മറ്റു നടപടികൾ. നിലവിൽ നടത്തിയ അന്വേഷണത്തിൽ ഈ രണ്ടുപേർക്കുമുണ്ടായ വീഴ്‌ച മാത്രമായാണ് കണക്കാക്കിയിരിക്കുന്നത്. മറ്റു അന്വേഷണവും നടന്നു വരികയാണ്.

സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കാൻ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ കർശന നിർദേശം നൽകിയിരുന്നു. എഡിഎമ്മിനെയും ജില്ല പൊലീസ് മേധാവിയെയും വിളിച്ചു വരുത്തി വിശദീകരണം തേടുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് എഡിഎം റിപ്പോർട്ട് നൽകിയത്.

Read more: ദേശീയ പതാക തലകീഴായി ഉയർത്തി മന്ത്രി അഹമ്മദ് ദേവർകോവിൽ; സംഭവം കാസർകോട്

Last Updated : Jan 27, 2022, 4:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.