ETV Bharat / state

7000 കാസെറ്റുകള്‍, അറുപതിനായിരത്തിലേറെ പാട്ടുകള്‍ ; പഴയ ഗാനങ്ങളുടെ അപൂര്‍വ ശേഖരവുമായി മുഷ്‌താഖ് - അപൂര്‍വ കാസെറ്റുകള്‍

കാസെറ്റുകളിലും സിഡി, ഡിവിഡികളിലുമൊക്കെയായി മാപ്പിളപാട്ടുകള്‍ (Mappilappattu) ഉള്‍പ്പടെ അറുപതിനായിരത്തിലേറെ പഴയ പാട്ടുകളുടെ ശേഖരമാണ് (rare collection of cassettes) കാസർകോട് ഉപ്പള സ്വദേശി മുഷ്‌താഖിന്‍റെ പക്കലുള്ളത്

kerala man with rare collection of cassettes  cassettes collection news  Mappilappattu  Gramophone  Peer Muhammed  VM Kutty  KS Mohammed Kutty  Azeez Thayineri  kasaragod man cassettes collection  പഴയ പാട്ടുകളുടെ അപൂര്‍വ ശേഖരവുമായി മുഷ്‌താഖ്  മാപ്പിളപാട്ടുകള്‍  കാസെറ്റുകള്‍ ശേഖരം വാര്‍ത്ത  ഉപ്പള സ്വദേശി പാട്ട് ശേഖരം വാര്‍ത്ത  അപൂര്‍വ കാസെറ്റുകള്‍  മുഷ്‌താഖ് കാസെറ്റ് ശേഖരം
7000 കാസെറ്റുകള്‍, അറുപതിനായിരത്തിലേറെ പാട്ടുകള്‍; പഴയ പാട്ടുകളുടെ അപൂര്‍വ ശേഖരവുമായി മുഷ്‌താഖ്
author img

By

Published : Nov 22, 2021, 11:01 PM IST

കാസർകോട് : അമ്പതുവർഷം മുമ്പ് മലയാളികളുടെ മനസിൽ ഇടം പിടിച്ച മാപ്പിള പാട്ടുകളുടെയും (Mappilappattu) ഹിന്ദി, തമിഴ്, കന്നട ഗാനങ്ങളുടെയും അപൂർവ ശേഖരം (rare collection of cassettes) നിധിപോലെ സൂക്ഷിക്കുകയാണ് കാസർകോട് ഉപ്പള സ്വദേശി മുഷ്‌താഖ്. വർഷങ്ങൾ പഴക്കമുള്ള ഗ്രാമഫോണും (Gramophone) 7000 കാസെറ്റുകളും അറുപതിനായിരത്തിലേറെ പാട്ടുകളും പ്രവാസിയായ മുഷ്‌താഖിന്‍റെ പക്കലുണ്ട്.

പീർ മുഹമ്മദ് (Peer Muhammed), വി.എം കുട്ടി (VM Kutty), കെ.എസ് മുഹമ്മദ് കുട്ടി (KS Mohammed Kutty), അസീസ് തായ്നേരി (Azeez Thayineri) തുടങ്ങിയവരുടെ പ്രശസ്‌തമായ പാട്ടുകളും ഇക്കൂട്ടത്തിലുണ്ട്. ചെറിയ പ്രായത്തിൽ തന്നെ ഇദ്ദേഹം കാസെറ്റുകൾ ശേഖരിക്കാൻ തുടങ്ങിയിരുന്നു. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമാണ് പലതും സ്വരുക്കൂട്ടിയത്. ഇഷ്‌ടപ്പെട്ടവ മോഹവില കൊടുത്ത് മേടിച്ചു.

പഴയ പാട്ടുകളുടെ അപൂര്‍വ ശേഖരവുമായി മുഷ്‌താഖ്

Also read: പാട്ട് വിരുന്നൊരുക്കുന്ന വീട്, എടവണ്ണയുടെ ഗായകന് നാടിന്‍റെ ആദരം

പലരും തട്ടിൻ പുറത്ത് ഉപേക്ഷിച്ചവ പൊടി തട്ടിയെടുത്തു. ഇതിനിടയിൽ ഗ്രാമഫോൺ തകരാറിലായെങ്കിലും ലണ്ടനിൽ നിന്നും ഉപകരണ ഭാഗങ്ങള്‍ എത്തിച്ച്‌ പരിഹരിച്ചു. ഗ്രാമഫോണിലൂടെയുള്ള സംഗീതാസ്വാദനത്തിന്‍റെ സുഖം മറ്റൊന്നിലും കിട്ടില്ലെന്നാണ് മുഷ്‌താഖിന്‍റെ പക്ഷം.

ജോലി തേടി വിദേശത്തു പോയപ്പോഴും പാട്ട് ഒപ്പമുണ്ടായിരുന്നു. അവിടെ നിന്നും നിരവധി കാസെറ്റുകൾ വാങ്ങി സൂക്ഷിച്ചു. പുതിയ തലമുറയിലേക്ക്, തനിമയാർന്ന ഗാനങ്ങള്‍ എത്തിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട് മുഷ്‌താഖിന്. അപൂർവങ്ങളായ ചിലത് ഇനിയും ശേഖരിക്കാനുണ്ടെന്ന് ഈ സംഗീതാസ്വാദകന്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.