ETV Bharat / state

അതിർത്തി തുറക്കാതെ കർണാടക; ഹൈക്കോടതി ഉത്തരവിട്ടിട്ടും കടുംപിടിത്തം

ദേശീയ പാതയിലെ തലപ്പാടിയില്‍ വാഹനങ്ങൾ തടഞ്ഞ് കർണാടക. ദേശീയ പാത അടക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം ഇല്ലെന്നായിരുന്നു കോടതി നിരീക്ഷണം.

Covid  കേരള കൊവിഡ്  കൊവിഡ് വാർത്ത  കേരള കർണാടക അതിർത്തി  covid updates  kerala karntaka border issue
അതിർത്തി തുറക്കാതെ കർണാടക; ഹൈക്കോടതി ഉത്തരവിട്ടിട്ടും കടുപിടിത്തം
author img

By

Published : Apr 2, 2020, 12:24 PM IST

Updated : Apr 2, 2020, 12:33 PM IST

കാസർകോട്: അതിർത്തി തുറക്കണമെന്ന ഹൈക്കോടതി ഉത്തരവ് അവഗണിച്ച് കർണാടക. ദേശീയ പാതയിലെ തലപ്പാടിയില്‍ വാഹനങ്ങൾ തടയുന്നത് തുടരുകയാണ്. പ്രദേശത്ത് കർണാടക കൂടുതൽ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

ആശുപത്രി അടക്കമുള്ള അവശ്യ സർവീസുകൾ പോലും കടത്തി വിടാതിരുന്ന കർണാടകയുടെ നടപടിയെ തുടർന്ന് വിദഗ്‌ധ ചികിത്സ കിട്ടാതെ ഏഴ് ജീവനുകളാണ് അതിർത്തിയില്‍ പൊലിഞ്ഞത്. തുടർന്ന് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി ദേശീയ പാത തുറന്ന് കൊടുക്കാൻ ഉത്തരവിട്ടിരുന്നു.

ദേശീയ പാത അടയ്ക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം ഇല്ലെന്നായിരുന്നു കോടതി നിരീക്ഷണം. ദേശീയ പാത കേന്ദ്രത്തിന് കീഴിൽ വരുന്നതാണെന്നും കോടതി പരാമർശിച്ചിരുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാൻ കർണാടകക്ക് ബാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെട്ടെങ്കിലും അനുകൂല സമീപനം കർണാടകയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. സമാന വിഷയത്തിൽ കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Last Updated : Apr 2, 2020, 12:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.