ETV Bharat / state

കാസര്‍കോടിനെ ലോക ശ്രദ്ധയിലെത്തിച്ച് കൈത്തറി സാരികള്‍ , പാരമ്പര്യ കരവിരുത് സംരക്ഷിക്കപ്പെടണമെന്ന് ആവശ്യം - കാസര്‍കോടിനെ ലോക ശ്രദ്ധയാകര്‍ഷിപ്പിച്ച് കൈത്തറി സാരികള്‍

ലോക പൈതൃകപ്പട്ടികയിൽ ഇടംനേടിയതാണ് കാസർകോട് കൈത്തറി സാരികള്‍. ജില്ലയിലെ ഉദയഗിരി എന്ന പ്രദേശത്താണ് സാരികളുടെ നിര്‍മാണം

Kasargod handloom saree  Kasargod Udayagiri handloom saree specialities  കാസര്‍കോടിനെ ലോകശ്രദ്ധയാകര്‍ഷിപ്പിച്ച് കൈത്തറി സാരികള്‍  കാസർകോട് കൈത്തറി സാരികള്‍  ലോക പൈതൃകപ്പട്ടികയിൽ ഇടംനേടി കാസർകോട് കൈത്തറി സാരികള്‍  ഉദയഗിരി  കൈത്തറി സാരികള്‍  handloom saree  Udayagiri handloom saree  കാസർകോട് ഇന്നത്തെ വാര്‍ത്ത  kasargod todays news
കാസര്‍കോടിനെ ലോകശ്രദ്ധയാകര്‍ഷിപ്പിച്ച് കൈത്തറി സാരികള്‍, പാരമ്പര്യ കരവിരുതിനെ സംരക്ഷിക്കണമെന്ന് ആവശ്യം
author img

By

Published : Aug 22, 2022, 9:06 PM IST

കാസർകോട് : അലക്കുംതോറും കൂടിവരുന്ന തിളക്കം. ധരിക്കുന്നവര്‍ക്ക് കൂടുതല്‍ സൗന്ദര്യമേകുന്ന കരവിരുത്. 84 വർഷത്തെ പാരമ്പര്യമുള്ള കാസർകോട്ടെ കൈത്തറി സാരികള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചതാണ്. ഓരോ നൂലും സ്റ്റാർച്ചില്‍ മുക്കി നെയ്യുന്നതാണ് ഈ മങ്ങാത്ത തിളക്കത്തിന്‍റെ രഹസ്യം. അതുകൊണ്ടുതന്നെയാണ് ഇവിടുത്തെ കൈത്തറി സാരികള്‍ ഇന്നും വേറിട്ടുനിൽക്കുന്നത്.

2011ലാണ് കാസർകോട് സാരി ലോക പൈതൃകപ്പട്ടികയിൽ ഇടംനേടിയത്. ഇതോടെ ഉത്പാദനവും വിപണനവും കൂടി. മഹാമാരിക്കാലം തീർത്ത പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള തയ്യാറെടുപ്പിലാണ് കാസർകോട് സാരി നെയ്ത്ത് സംഘം. ഓണ വിപണിയാണ് ഇനി പ്രതീക്ഷ. ആവശ്യക്കാരുടെ താത്പര്യം മനസിലാക്കിയാണ് നെയ്‌ത്ത്. 1200 രൂപ മുതലാണ് വില.

കാസര്‍കോടിനെ ലോക ശ്രദ്ധയിലെത്തിച്ച് കൈത്തറി സാരികള്‍

കാസർകോട് ഉദയഗിരിയിൽ എത്തിയാൽ കൈത്തറി സാരി നിർമാണം കാണാം. വർഷങ്ങളായി ഈ രംഗത്തുള്ള പരമ്പരാഗത തൊഴിലാളികളെയും കാണാം. ഒപ്പം മനോഹരമായ സാരികളും വാങ്ങാം. നെയ്‌തെടുക്കുന്നത് തിളക്കമുള്ള സാരികളാണെങ്കിലും, ഈ തിളക്കം ഇവരുടെ ജീവിതത്തിനില്ല.

അധ്വാനത്തിന് അനുസരിച്ച വേതനം ലഭ്യമാകുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. 35 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. പരമ്പരാഗത വ്യവസായ മേഖലയെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.