കാസർകോട്: മയക്കുമരുന്ന് വിൽപന നടത്തിയ രണ്ടു യുവാക്കളെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്‌തു. നിസാമുദ്ദീൻ (31), ആബിദ് (25) എന്നിവരെയാണ് പള്ളിക്കരയിൽ വെച്ച് ഇന്‍സ്‌പെക്‌ടർ വിപിന്‍ യു.പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
യുവാക്കളുടെ കൈവശം ഉണ്ടായിരുന്ന 2.23 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നും പിടികൂടി. ഇത് വില്‍പനയ്ക്കായി കൊണ്ടുവന്നതാണെന്ന് പൊലീസ് പറയുന്നു. ഇവരുടെ കയ്യിൽ നിന്നും കവറുകളും രണ്ട് മൊബൈല്‍ ഫോണുകളും 4770 രൂപയും സില്‍വര്‍ കളറിലുള്ള ഇലക്ട്രോണിക് ത്രാസും കണ്ടെത്തിയിട്ടുണ്ട്.
ALSO READ: Chennai Flood: പ്രളയക്കെടുതിയിൽ ചെന്നൈ; പരക്കെ നാശനഷ്‌ടം