കാസർകോട്: കൊവിഡ് സമൂഹ വ്യാപനം നേരിടുന്ന തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ ഒരാഴ്‌ച സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് ടൗൺ ഉൾപ്പെടെ അടച്ചിടാൻ തീരുമാനിച്ചത്. തീരദേശ മേഖലയിലെ അഞ്ചോളം വാർഡുകളില്‍ സമ്പർക്കം മൂലം രോഗം ബാധിച്ച നിരവധി പേർ ചികിത്സയിലാണ്. ഈയ്യക്കാട്, തൃക്കരിപ്പൂർ ടൗൺ മേഖലയും രോഗ ഭീതിയിലാണ്. കണ്ടെയ്‌ൻമെന്‍റ് സോണുകളല്ലാത്ത വാർഡുകളിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ നിശ്ചിത സമയത്ത് അവശ്യ സാധനങ്ങൾ വില്‍ക്കുന്ന കടകൾ മാത്രം തുറക്കാം. വിവാഹം, ഗൃഹപ്രവേശം ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് 14 ദിവസം നിയന്ത്രണം തുടരും. മരണാനന്തര ചടങ്ങുകളിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് ആളുകള്‍ക്ക് പങ്കെടുക്കാം.
കാസർകോട് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ ഒരാഴ്‌ച സമ്പൂർണ ലോക്ക് ഡൗൺ
തീരദേശ മേഖലയിലെ അഞ്ചോളം വാർഡുകളിൽ സമ്പർക്കം മൂലം രോഗം ബാധിച്ച നിരവധി പേർ ചികിത്സയിലാണ്. ഈയ്യക്കാട്, തൃക്കരിപ്പൂർ ടൗൺ മേഖലയും രോഗ ഭീതിയിലാണ്