ETV Bharat / state

കാലവർഷം കനിഞ്ഞില്ലെങ്കിൽ ഇവർക്ക് കണ്ണീരോണം ; പ്രതീക്ഷിച്ച മഴ ലഭിക്കാതായതോടെ പ്രതിസന്ധിയിലായി കാസർകോട്ടെ നെൽ കർഷകർ

author img

By

Published : Aug 17, 2023, 3:09 PM IST

ചിങ്ങം പിറന്നിട്ടും പാടത്ത് കർഷകരുടെ കണ്ണീർ, ആവശ്യത്തിന് മഴ ലഭിക്കാതായതോടെ വയലുകൾ വരണ്ടുണങ്ങി, നെൽ കർഷകർ പ്രതിസന്ധിയിൽ

chingam farmers  kasargod farmers crisis  kasargod farmers  chingam  chingam farmers crisis  നെൽകർഷകർ  kasargod rice farmers crisis  നെൽകർഷകർ കാസർകോട്  കാസർകോട് കർഷകർ  കാസർകോട് നെൽകൃഷി  ചിങ്ങം  നെൽകർഷകർ ദുരിതത്തിൽ  നെൽകർഷകർ പ്രതിസന്ധിയിൽ  കാലാവസ്ഥ വ്യതിയാനം നെൽകർഷകർ പ്രതിസന്ധി  ഓണം കർഷകർ
നെൽകർഷകർ

പ്രതീക്ഷിച്ച മഴ ലഭിക്കാതായതോടെ പ്രതിസന്ധിയിലായി നെൽകർഷകർ

കാസർകോട് : പൊന്നിൻ ചിങ്ങമെത്തിയാൽ നെൽപ്പാടങ്ങൾ കതിരണിഞ്ഞ് നിൽക്കുന്നത് കർഷകർക്ക് പുതുപ്രതീക്ഷയാണ്. കർക്കടക മഴയിൽ കുതിർന്ന പച്ചപ്പ്‌ വിരിച്ച നെൽ പാടങ്ങള്‍ ചിങ്ങമാസത്തിലെ മനോഹര കാഴ്‌ചകളിൽ ഒന്നാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനം നെൽ കർഷകരെ കണ്ണീരിലാഴ്‌ത്തി.

പ്രതീക്ഷിച്ച മഴ ലഭിക്കാതായതോടെ പലയിടത്തും വയൽ കരിഞ്ഞുണങ്ങി. പലിശയ്ക്ക്‌ പണമെടുത്ത് കൃഷിയിറക്കിയ കർഷകർ എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ്.ഓണം പടി വാതിൽക്കൽ എത്തി നിൽക്കെ എന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിൽക്കുകയാണ് നെൽ കർഷകർ.

എട്ടോളം കുടുംബശ്രീ ജെ എൽ ജി യൂണിറ്റുകൾ ചേർന്ന് കൃഷിയിറക്കിയ എരിക്കുളത്തെ പതിനഞ്ചേക്കർ പാടഭൂമിയിൽ ഒരു തുള്ളി വെള്ളമില്ല. വയലുകൾ വിണ്ടുകീറിയുള്ള കാഴ്‌ച ആരുടെയും കരളലിയിക്കും. കർക്കടകത്തിൽ മഴ കുറഞ്ഞതോടെ കൃഷി സംരക്ഷിക്കാൻ കടുത്ത വെയിലത്ത്‌ വെള്ളം പമ്പ് ചെയ്യേണ്ട അവസ്ഥയാണിവർക്ക്.

രാവിലെയും വൈകിട്ടും നാല് മണിക്കൂറോളം വെള്ളം പമ്പ് ചെയ്യണം. സമീപത്തെ പല വീടുകളിൽ നിന്നായാണ് നിലവിൽ വെള്ളം ശേഖരിക്കുന്നത്. പക്ഷേ, മഴ കനിഞ്ഞില്ലെങ്കിൽ ഇതും ലഭിക്കില്ല. ഇങ്ങനെ വന്നാൽ നെൽ പാടങ്ങൾ കരിഞ്ഞുണങ്ങും.

ചെമ്മട്ടം വയൽ, പനയാൽ, രാവണേശ്വരം തുടങ്ങി ജില്ലയിൽ നെൽകൃഷിയുള്ളിടത്തെല്ലാം സ്ഥിതി സമാനമാണ്.
മഴ ഇനിയും പെയ്യാതെയിരുന്നാൽ വയലിലേക്ക് വെള്ളം പമ്പ് ചെയ്യാൻ സാധിക്കില്ല. വിത്തെറിഞ്ഞും കളപറിച്ചും ചേറിൽ ഇറങ്ങിയും കഷ്‌ടപ്പെട്ട് മാസങ്ങളോളം അധ്വാനിച്ചത് വെറുതെ ആകുമോ എന്ന ആശങ്കയിലാണ് നെൽ കർഷകർ. കാലവർഷം കനിഞ്ഞില്ലെങ്കിൽ ഇത്തവണ ഇവർക്ക് കണ്ണീരോണമാകും.

കൃഷിക്ക് ഏറ്റവും അനുയോജ്യമായ മാസമായാണ് ചിങ്ങത്തെ കണക്കാക്കുന്നത്. പഞ്ഞമാസമായ കർക്കടകത്തിന്‍റെ ദുരിതങ്ങൾക്ക് ശേഷം എത്തുന്ന ചിങ്ങത്തിന് പൊതുവെ മധുരം കൂടുതലാണ്. എന്നാൽ ഇവർക്ക് ഈ പൊന്നോണം ദുരിതമാകുമോ എന്ന ആശങ്കയാണ്.

മഴക്കെടുതിയുടെ മാസമായി വിലയിരുത്തുന്ന കർക്കടകത്തില്‍ പോലും കാലാവസ്ഥ കനിഞ്ഞില്ല. അടുത്ത കാലത്ത് ഏറ്റവും കുറവ് മഴ ലഭിച്ച കർക്കടകമാണ് കടന്നുപോയത്.

പ്രതീക്ഷകളുമായി പൊന്നിൻ ചിങ്ങം : പഞ്ഞ മാസമായ കര്‍ക്കടകം അവസാനിച്ച് പ്രതീക്ഷകളുമായാണ് ചിങ്ങമാസത്തിന്‍റെ വരവ്. മലയാളക്കരയ്‌ക്ക് നിറമാര്‍ന്ന കാഴ്‌ചകളുമായാണ് ചിങ്ങമാസം എത്തുന്നത്. ചിങ്ങം ഒന്ന് മലയാളികളുടെ പുതുവര്‍ഷ ദിനവും കാര്‍ഷിക സമൃദ്ധി ഓര്‍മപ്പെടുത്തുന്ന കര്‍ഷകദിനവും കൂടിയാണ്.

ചിങ്ങം ഒന്നിന് പിന്നാലെ മലയാളികൾക്ക് പിന്നെ ആഘോഷമാണ്. ഓണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ. ഓഗസ്റ്റ് 20ഓടെ ഓണം പടിവാതിൽക്കൽ എത്തും. അതായത് ഓഗസ്റ്റ് 20നാണ് അത്തം ഒന്ന്. ഓഗസ്റ്റ് 29 നാണ് തിരുവോണം. ചിങ്ങ മാസത്തിന് മലയാള ഭാഷാമാസമെന്ന വിളിപ്പേര് കൂടിയുണ്ട്.

Also read : Chingam 1 | പഞ്ഞമാസം പെയ്‌തൊഴിഞ്ഞു, മലയാളക്കരയ്ക്ക് പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷം

വിളവെടുപ്പിന്‍റേതെന്ന് അറിയപ്പെട്ടിരുന്ന ചിങ്ങത്തിൽ സദ്യ സമൃദ്ധമാകാൻ ഇന്ന് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി, പലവ്യഞ്ജന ലോറികള്‍ കേരളത്തിലേക്കെത്തേണ്ട സ്ഥിതിയാണ്. എല്ലാ പ്രതിസന്ധികളും തരണം ചെയ്‌ത് ഓണം ഉണ്ണണമെന്ന ഇച്ഛാശക്തിയാണ് ചിങ്ങ മാസം ഓരോ മലയാളിക്കും നൽകുന്ന ഊർജം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.